അപ്പോൾ ദൃശ്യം അല്ലേ? ജീത്തു ജോസഫിന്റെ സിനിമകളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ഈ സിനിമ

ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

അപ്പോൾ ദൃശ്യം അല്ലേ? ജീത്തു ജോസഫിന്റെ സിനിമകളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ഈ സിനിമ
dot image

സംവിധായകൻ ജീത്തു ജോസഫിന് തന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തന്റെ രണ്ട് സിനിമകൾ എടുത്ത ശേഷം ഇതിലേതാണ് മികച്ചത് എന്ന് ചോദിച്ച് വന്നപ്പോളാണ് അവസാനം മെമ്മറീസ് എന്ന ചിത്രത്തിൽ ജീത്തു ഉറപ്പിച്ചത്. 360 റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.

മെമ്മറീസിന് ഉള്ള ഫാൻ ബേസ് ദൃശ്യത്തിന് പോലുമില്ലെന്ന് ജീത്തുവിന്റെ ഒപ്പമിരുന്ന ആസിഫ് അലി അപ്പോൾ പറയുകയുണ്ടായി. 'എന്റെ മക്കൾക്കും ദൃശ്യം ഇഷ്ടമാണ് പക്ഷേ മെക്കിങ്ങും സ്ക്രിപ്റ്റിങ്ങും ഒരുപോലെ മനോഹരമായി ചേർന്ന് വന്നൊരു സിനിമയാണ് മെമ്മറീസ്. ദൃശ്യം പൂർണമായും സ്ക്രിപ്റ്റ് ബേസ് ആണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ മെമ്മറീസ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ദൃശ്യം, മമ്മി ആൻഡ് മീയും എന്റെ ഇഷ്ടചിത്രങ്ങളാണ്', ജീത്തു പറഞ്ഞു.

അതേസമയം, ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. അപര്‍ണ ബാലമുരളിയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 19ന് സിനിമ തിയേറ്ററുകളിലെത്തും. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്‌സ്ഓഫിസില്‍ വന്‍ വിജയമായി മാറിയിരുന്നു. ഏറെ ചര്‍ച്ചയായി മാറിയിരുന്ന 'കൂമന്‍' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

Content Highlights: Jeethu Joseph talks about his favourite movie in his filmography

dot image
To advertise here,contact us
dot image