പഹൽഗാമിൽ ആക്രമിക്കപ്പെട്ടവർക്കൊപ്പം, ജയം സൈനികർക്ക് സമർപ്പിക്കുന്നു; മത്സരശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ

പാകിസ്താനെതിരെയുള്ള കളി ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പഹൽഗാമിൽ ആക്രമിക്കപ്പെട്ടവർക്കൊപ്പം, ജയം സൈനികർക്ക് സമർപ്പിക്കുന്നു; മത്സരശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ
dot image

ഏഷ്യാ കപ്പിൽ പാകിസ്താനെതിരെയുള്ള വിജയം സൈനികർക്ക് സമർപ്പിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഏഴ് വിക്കറ്റിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. പാകിസ്താനെ വെറും 127 റൺസിൽ ഒതുക്കിയ ഇന്ത്യ 15.5 ഓവറിൽ വിജയത്തിലെത്തി. മത്സരത്തിന് ശേഷം വിജയം സൈനികർക്ക് സമർപ്പിക്കുകയാണെന്നും പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണെന്നുമാണ് സൂര്യകുമാർ യാദവ് പറഞ്ഞത്.

'പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമർപ്പിക്കുന്നു. അവർ ഒരുപാട് ധൈര്യം കാണിച്ചു. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് കരുതുന്നു. ഞങ്ങൾ ഗ്രൗണ്ടിൽ കഠിന പ്രയത്നം ചെയ്ത് അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കും,' സൂര്യകുമാർ പറഞ്ഞു

പാകിസ്താനെതിരെയുള്ള കളി ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മത്സരം വിജയിച്ചതോടെ ഇന്ത്യ സൂപ്പർ ഫോറിലേക്കെത്തി. 128 റൺസ് പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് തിളങ്ങിയത്. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ സുര്യകുമാർ യാദവും 31 വീതം റൺസെടുത്ത അഭിഷേക് ശർമയും തിലക് വർമയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ടൂർണമെൻറിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്.

ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും അക്‌സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Content Highlights- Surya Kumar Yadav Says he stands with Pahalagam victim families

dot image
To advertise here,contact us
dot image