
ഓഫീസും വീടുമായുള്ള ഓട്ടത്തിനിടയില്‍ മറ്റൊന്നിനും സമയമില്ല, വ്യായാമത്തിന് പോലും എന്ന അവസ്ഥയിലാണോ? അങ്ങനെയുള്ളവര്‍ക്ക് ചെറിയൊരു സൂത്രപ്പണിയിലൂടെ കാലറി എരിച്ചുകളയാനുള്ള വിദ്യ പറഞ്ഞുതരികയാണ് ബോളിവുഡ് താരം ഷമിത ഷെട്ടി. ഷമിതയും സഹോദരി ശില്പ ഷെട്ടിയും ഫിറ്റ്നെസ്സ് കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ പ്രായഭേദമന്യേ പലരുടെയും റോള്‍ മോഡലുകളാണ്.
നിങ്ങള്‍ തിരക്കുള്ള വ്യക്തിയാണെങ്കില്‍ എളുപ്പത്തിലുള്ള ഈ കാര്‍ഡിയോ ഹാക്ക് പരീക്ഷിക്കാമെന്നാണ് ഷമിത ഉറപ്പുനല്‍കുന്നത്. ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടാമതൊരു ആലോചന പോലും വേണ്ടതില്ലാത്ത ഒരു കാര്യം. സംഗതി എന്താണെന്നല്ലേ? പടികള്‍ കയറുക!
'ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനും നിങ്ങള്‍ക്ക് നേരമില്ലെങ്കില്‍ ഇത് ചെയ്തുനോക്കൂ..ലളിതം എന്നാല്‍ ഫലപ്രാപ്തി നല്കുന്ന കാര്‍ഡിയോ' ഷമിത പറയുന്നു.
പടികള്‍ കയറുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
കായികക്ഷമതയോടെയിരിക്കാനുള്ള ഏറ്റവും മികച്ച ഫലപ്രാപ്തിയുള്ള എളുപ്പമാര്‍ഗമാണ് പടികള്‍ നടന്നുകയറുന്നത്.ഹൈപ്പര്ടെന്ഷന്, പ്രമേഹം, ഹൃദ്രോഗം, വന്‍കുടലിലെ കാന്‍സര്‍ എന്നിവയില്‍ നിന്നെല്ലാം അകലം പാലിക്കാന്‍ ഈ ശീലം സഹായിക്കും.ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.
രക്തചംക്രമണം മെച്ചപ്പെടുത്തും.എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുംമസിലുകളെ ശക്തിപ്പെടുത്തുംശരീരത്തിലെ കൊഴുപ്പ്എരിച്ചുകളയാന് സഹായിക്കുന്നതിനാള് ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. മികച്ച അംഗവിന്യാസത്തിനും പടികള്‍ കയറുന്നത് ഗുണം ചെയ്യും.
വിട്ടുമാറാത്ത അസുഖങ്ങള്‍, നെഞ്ചുവേദന അല്ലെങ്കില്‍ അസ്വസ്ഥത, കിതപ്പ്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഈ രീതി പരീക്ഷിക്കുക.
Content Highlights: If you don't have time to excercise; do this