
ഒറ്റപ്പാലം : ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.
ബെംഗളൂരുവിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതി ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ എടുത്ത ശേഷം ചാടി ഇറങ്ങുന്നതിനിടെയാണ് പ്ലാറ്റ്ഫോമിൽ തലയടിച്ചു വീഴുകയായിരുന്നു. അബോധാവസ്ഥയിലുള്ള യുവതിയെ ഒറ്റപ്പാലം സെവൻത്ത് ഡേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight : Woman injured after jumping off train at Ottapalam, unaware train has arrived at station