
സാമ്പത്തിക ഭദ്രതയും മാനസിക ഉല്ലാസവും നല്‍കുന്ന ജോലി എല്ലാവരുടെയും സ്വപ്‌നമാണല്ലേ ? എന്നാല്‍ മത്സരാധിഷ്ഠിതമായ നമ്മുടെ തൊഴില്‍ മേഖലയില്‍ അത്തരത്തിലൊരു ജോലി ലഭിക്കുന്നത് തന്നെ പ്രയാസകരമാണ്. അതില്‍ ഏറ്റവും വലിയ വില്ലനായി പലപ്പോഴും വരുന്നത് എക്‌സ്പീരിയന്‍സ് അഥവാ ജോലി പരിചയമാണ്. തുടക്കകാരെ ഏറ്റവും വലക്കുന്നതും ഇതേ എക്‌സ്പീരിയന്‍സാണ്. എന്നാല്‍ വെറും ആറ് മാസത്തെ ജോലി പരിചയം കൊണ്ട് അപക്ഷേിച്ച എല്ലാ ജോലിക്കും തിരഞ്ഞെടുക്കപ്പെട്ട ഒരു യുവതിയെ പറ്റിയാണ് ഇന്ന് പറയാന്‍ പോകുന്നത്.
സോഷ്യല്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഉപദേഷ്ടാവായ ഷാരോണ്‍ മെല്‍സര്‍ എന്ന യുവതിയാണ് ലിങ്ക്ഡ്ഇനില്‍ തന്റെ അനുഭവം പങ്കുവെച്ചത്. താന്‍ അപേക്ഷിച്ച ഓരോ ജോലിയും വെറും ആറ് മാസത്തെ പരിചയം കൊണ്ട് എങ്ങനെ നേടിയെന്നാണ് യുവതി വെളിപ്പെടുത്തിയത്.
ജോലി ഇതിനോടകം തന്നെ ലഭിച്ചെന്ന മനോഭാവം
അപേക്ഷിക്കുമ്പോള്‍ തന്നെ തനിക്ക് ജോലി ലഭിച്ചു കഴിഞ്ഞുവെന്ന മനോഭാവത്തോടെയാണ് താന്‍ ഇന്റര്‍വ്യൂകളെ സമീപിച്ചതെന്നും അത് തന്നെ ജോലി ലഭിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നും മെല്‍സര്‍ പറഞ്ഞു. അഭിമുഖത്തിന് മുന്‍പായി നല്‍കുന്ന ടാസ്‌കുകളില്‍ പ്രതീക്ഷകളെ മറികടക്കുന്ന തരത്തില്‍ പ്രകടനം നടത്തുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യും. ഇത് ജോലി ലഭിച്ച ശേഷം ഒരാള്‍ എങ്ങനെ ആ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുമോ അതിന് തുല്യമായിരുന്നുവെന്ന് യുവതി പറയുന്നു.
മികച്ച പ്ലാനിംഗ്
മികച്ച പ്ലാനിംഗ് ഇൻ്റർവ്യൂവിന് മുൻപ് നടത്തുന്നത് നിങ്ങളെ നല്ല പ്രകടനം കാഴ്ചവെക്കാൻ സഹായിക്കും. തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി അവര്‍ ഒരു വീഡിയോ അവതരണം റെക്കോര്‍ഡുചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തു. ഇത് പലപ്പോഴും അത്യാവശ്യമായ ഒരു ഘടകമല്ലെങ്കിൽ കൂടിയും ഒരു പരമ്പരാഗത റെസ്യൂമെയ്ക്ക് നൽകാൻ കഴിയാത്ത വിധത്തില്‍ അവരുടെ ജോലിയോടുള്ള താൽപര്യവും പ്രായോഗിക വൈദഗ്ധ്യവും ഇത് പ്രകടമാക്കി. ഇത് ഒരു ടീം അംഗത്തെപ്പോലെ പ്രവർത്തിക്കുന്ന ഒരാളായി തൊഴിലുടമയ്ക്ക് തോന്നാൻ വഴിയുണ്ടാക്കുമെന്ന് യുവതി പറയുന്നു.
പോസിറ്റീവ് മനോഭാവവും പരിശ്രമവും
മെല്‍സര്‍ പറയുന്നതനുസരിച്ച്, നിയമന പ്രക്രിയയില്‍ അധിക പരിശ്രമം ചെലുത്തുന്നതാണ് അവളെ വേറിട്ടു നിര്‍ത്താന്‍ സഹായിച്ചത്. പ്രത്യേകിച്ച് കാട്ടാൻ വിപുലമായ പരിചയം ഇല്ലാതിരുന്നപ്പോഴും ഇത് നയിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറുള്ള ഒരാളുടെ മാനസികാവസ്ഥ പ്രകടിപ്പിക്കുന്നതിനെ ചൂണ്ടിക്കാട്ടുമെന്ന് യുവതി പറയുന്നു. അഭിമുഖത്തെ ഒരു യഥാര്‍ത്ഥ ജോലി പദ്ധതിയായി കണക്കാക്കുന്ന ഈ സമീപനം തനിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന് അവര്‍ വിശദീകരിച്ചു. സാങ്കേതിക കഴിവ് പ്രകടിപ്പിക്കുക മാത്രമല്ലായിരുന്നു അത്. ഒരു ടീം അംഗത്തെപ്പോലെ, ഉടമസ്ഥാവകാശം ഏറ്റെടുത്ത് പ്രോജക്റ്റുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരാളായി താന്‍ ഇതിനകം തന്നെ ചിന്തിച്ചിട്ടുണ്ടെന്നും അത് തന്നെ ഏറെ സഹായിച്ചെന്നും യുവതി പറയുന്നു.
Content Highlights- Only 6 months of experience; but she was selected for every job she applied, revealed secret