'53 വയസുള്ള എന്റെ ജൈവിക പ്രായം 23'; അവകാശ വാദം ഉന്നയിച്ച് ലണ്ടനില്‍ നിന്നൊരു ഡോക്ടര്‍

രണ്ട് പതിറ്റാണ്ടായി ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യുകയാണ് ഡോ അല്‍ക്ക പട്ടേല്‍

dot image

53 വയസുള്ള തനിക്ക് ജൈവിക പ്രായം 23 ആണെന്ന് അവകാശപ്പെട്ട് ലണ്ടനില്‍ നിന്നും ഒരു ഡോക്ടര്‍. ലോങേവിറ്റി ലൈഫ് സ്റ്റൈല്‍ (ദീര്‍ഘായുസ്സും ജീവിതശൈലി വൈദ്യശാസ്ത്രം) ഡോക്ടറുമായ അല്‍ക്ക പട്ടേലാണ് ഈ അവകാശവാദത്തിനു പിന്നില്‍. ഒരു വ്യക്തിയുടെ കോശങ്ങളുടെയും കലകളുടെയും ആരോഗ്യവും, ഹൃദയം, തലച്ചോറ്, ചര്‍മ്മം എന്നിവയുടെ മികച്ച പ്രവര്‍ത്തമൊക്കെയാണ് ജൈവികപരമായി ഒരാള്‍ പ്രായം കുറഞ്ഞ ആളാണെന്ന് കണക്കാക്കുന്നതിന്‍റെ അടിസ്ഥാനമെന്നുമാണ് ഡോ അല്‍ക്കയുടെ വാദം.

രണ്ട് പതിറ്റാണ്ടായി ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ഡോ അല്‍ക്ക കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജീവിത ശൈലി രോഗങ്ങളിലാണ്. മെറ്റബോളിക് ബയോമാര്‍ക്കറുകളുടെ വിലയിരുത്തല്‍, കുടലിന്റെ ആരോഗ്യം, ഹോര്‍മോണ്‍ അളവ്, ഡിഎന്‍എ വിശകലനം എന്നിവയുള്‍പ്പെടെയുള്ള നൂതന പരിശോധനാ രീതികളിലാണ് അല്‍ക്ക സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ബാഹ്യരൂപത്തില്‍ നിന്നല്ല, ആന്തരിക ആരോഗ്യത്തില്‍ നിന്നാണ് യഥാര്‍ത്ഥ യുവത്വം ഉണ്ടാകണ്ടെതെന്നാണ് ഡോ അല്‍ക്കയുടെ അഭിപ്രായം.

'39ാം വയസിലെ പിറന്നാളിന് എനിക്കൊരു പനി ബാധിച്ചു. അത് എന്റെ ജീവിതത്തിലെ ഭയാനകമായ ദിവസമായിരിന്നു. ഞാന്‍ മരിക്കാന്‍ പോകുവാണെന്ന് എനിക്ക് തോന്നിപ്പോയ ദിവസങ്ങളായിരിന്നു അത്. അവസാനം PUO ( ഉത്ഭവമറിയാന്‍ സാധിക്കാതെയുള്ള പനി) ആണെന്ന് കണ്ടെത്തി. അതില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോളാണ് സ്വയം ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നത്'- ഡോ അല്‍ക്ക പറഞ്ഞു.

ഡോ അല്‍ക്ക പ്രധാനമായും ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ ഇവയൊക്കെയാണ്

  1. സണ്‍ഷൈന്‍ സിങ്ക്: രാവിലെ ഒരു മിനിറ്റ് സൂര്യപ്രകാശം ഏല്‍ക്കുക, 10 സെക്കന്‍ഡ് കണ്ണുകള്‍ അടച്ച് ആ ദിവസം ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ തീരുമാനിക്കുക.
  2. പവര്‍ പള്‍സ്: ഹൃദയാരോഗ്യവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നതിന് 2 മിനിറ്റ് നടക്കുക, തുടര്‍ന്ന് 20 സെക്കന്‍ഡ് സ്പ്രിന്റ് ചെയ്യുക.
  3. ജലാംശം നിലനിര്‍ത്തല്‍ ശീലം : സ്ഥിരമായി ജലാംശം നിലനിര്‍ത്താന്‍ ഓരോ 30 മിനിറ്റിലും 3 ഗ്ലാസ് വെള്ളം കുടിക്കുക.
  4. കോംപ്ലിമെന്റ് കാറ്റലിസ്റ്റ് : 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള 4 അഭിനന്ദനങ്ങള്‍ നല്‍കുക സ്വയമോ മറ്റുള്ളവര്‍ക്കോ നല്‍കുക
  5. ഫ്‌ലെക്‌സിബിലിറ്റി ഫിക്‌സ് : ചലനശേഷി നിലനിര്‍ത്താന്‍ 5 വ്യത്യസ്ത സ്‌ട്രെച്ചുകള്‍ നടത്തുക, ഓരോന്നും 50 സെക്കന്‍ഡ് നേരത്തേക്ക് ഹോള്‍ഡ് ചെയ്യുക.
  6. ഡീപ് ബ്രീത്ത്: നാഡീവ്യവസ്ഥക്കായി ഓരോ മണിക്കൂറിലും, മിനിറ്റില്‍ 6 തവണ ഡീപ് ബ്രീത്ത് ചെയ്യുക.

Content Highlights: 53-Year-Old Doctor Says Her Biological Age Is 23

dot image
To advertise here,contact us
dot image