പാചകക്കാരനോ റോബോട്ടോ?അരമണിക്കൂറിന് 18,000 രൂപ,ജോലി ചെയ്യുന്നത് 12 വീടുകളില്‍; മാസവരുമാനം ലക്ഷങ്ങള്‍

ഒരുമാസം 1.8 മുതല്‍ രണ്ട് ലക്ഷം വരെ ഇയാള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നുണ്ട്

dot image

മുംബൈയില്‍ നിന്നുള്ള ഒരു അഭിഭാഷക തന്റെ കുക്കിനെ കുറിച്ച് പങ്കുവച്ച എക്‌സിലെ കുറിപ്പാണ് എല്ലാവരിലും ആശ്ചര്യം ഉണ്ടാക്കിയിരിക്കുന്നത്. തന്റെ കുക്ക് മുപ്പത് മിനിറ്റിനുള്ളില്‍ ഒരു ദിവസത്തെ ജോലി പൂര്‍ത്തിയാക്കും. മാസം ശമ്പളം വാങ്ങുന്നത് 18,000 രൂപയാണ്. വൃത്തിയും ഗുണനിലവാരവും സ്ഥിരതയുമാണ് പ്രത്യേകത. ഒന്നും രണ്ടുമല്ല ഒരു ദിവസം പത്തു മുതല്‍ പന്ത്രണ്ട് വീടുകളിലാണ് ഇത്രയും മികച്ച നിലവാരത്തില്‍ അദ്ദേഹം തന്റെ കടമ നിര്‍വഹിക്കുന്നതെന്നാണ് ആയുഷി ദോഷിയെന്ന അഭിഭാഷകയുടെ അവകാശവാദം. ഓരോ കുടുംബത്തില്‍ നിന്നും മാസം 18000 ശമ്പളം വാങ്ങുകയും ചെയ്യും.

കേള്‍ക്കുന്നവര്‍ക്ക് ഇതല്പം ഓവറായി തോന്നുമെങ്കിലും ഇതാണ് സത്യമെന്ന് അവര്‍ തറപ്പിച്ച് പറയുന്നു. എന്താണോ അയാള്‍ ചെയ്യുന്നത് അതില്‍ അയാള്‍ മികച്ചതാണെന്ന് അഭിഭാഷക പറയുന്നു. ദോഷി പറയുന്ന മറ്റൊരു കാര്യം, ഇതേയാള്‍ 12 പേരടങ്ങുന്ന ഒരു കുടുംബത്തിലും ജോലി ചെയ്യുന്നുണ്ട്, അവിടെ നിന്നും ഇയാള്‍ ഒരു ദിവസം വാങ്ങുന്നത് 25000 രൂപയാണെന്നാണ്. ഇത് അമിതമായി ഈടാക്കുന്ന തുകയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മുംബൈയിലെ ചെലവുകൂടി പരിഗണിച്ച് വേണം ചിന്തിക്കാനെന്നുമാണ് ഇവര്‍ പറയുന്നത്.

എല്ലാ പാചകക്കാരും ഇത്തരത്തില്‍ പണം ഈടാക്കുന്നവരല്ലെന്നും സൂചിപ്പിക്കുന്നുണ്ട് ദോഷി. ഒരാള്‍ ചെയ്യുന്ന കാര്യത്തില്‍ മികവ് പുലര്‍ത്തുകയും അതിലൂടെ പേരെടുക്കുകയും ചെയ്താല്‍ അയാള്‍ക്ക് കൂലി ചോദിച്ചുവാങ്ങാമല്ലോ എന്ന് അവര്‍ പറയുന്നു.

ഈ പാചകക്കാരനെ പത്തുവര്‍ഷമായി ദോഷിക്ക് അറിയാം. മുപ്പത് മുതല്‍ അറുപത് മിനിറ്റ് വരെ ഇയാള്‍ ഒരു വീട്ടില് ജോലി ചെയ്യും. ജോലിക്ക് കൃത്യസമയത്തെത്തും. ഒരു കോംപ്ലക്സിലെ 12 വീടുകളിലാണ് ജോലി ചെയ്യുന്നത്. ഒരുമാസം 1.8 മുതല്‍ രണ്ട് ലക്ഷം വരെ ഇയാള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

അതേസമയം എക്‌സില്‍ നിരവധി പേരാണ് ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത്, ഇത് മനുഷ്യനോ എഐയോ എന്നാണ് ഒരാള്‍ ചോദിച്ചത്. മുംബൈക്കാര്‍ക്ക് മാത്രമേ ഇത് ദഹിക്കു എന്ന് വേറൊറാള്‍ പ്രതികരിച്ചപ്പോള്‍, ഈ പാചകകാരന്‍ മാസ്റ്റര്‍ ഷെഫാണോ എന്നായിരുന്നു മറ്റൊരു ചോദ്യം.

നിരന്തം ഒരേ ജോലി ചെയ്ത, അര്‍ഹിക്കുന്ന ശമ്പളമോ സ്ഥിരതയോ കിട്ടാതെ മാനസികമായി വിഷമിക്കുന്നവര്‍ തന്റെ കഴിവുകൊണ്ട്, ഇത്രയും മികച്ച രീതിയില്‍ ജോലി ചെയ്ത്, താന്‍ ആവശ്യപ്പെടുന്ന ശമ്പളം വാങ്ങുന്ന ആളുകളെ മാതൃകയാക്കണം എന്ന ഉദ്ദേശ്യത്തിലാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതെന്ന് ദോഷി പറയുന്നു.

Content Highlights: mumbai cook charges 18k per month from each of 12 families for daily 30 minutes job

dot image
To advertise here,contact us
dot image