പ്രാവുകളെ ഡ്രോണുകളാക്കാന്‍ ലൈറ്റ് വിദ്യ; യുപിയില്‍ നാട്ടുകാരെ ഭയപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

വിചിത്രമായ പ്രകാശിക്കുന്ന ഒരു വസ്തു രാത്രി സമയങ്ങളില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു

dot image

പ്രാവുകളെ ഡ്രോണാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച് രാത്രി സമയങ്ങളില്‍ പറത്തിവിട്ട് യുവാക്കള്‍. ചുവപ്പും പച്ചയും കളറുള്ള ലൈറ്റുകള്‍ പ്രാവുകളുടെ ശരീരത്തില്‍ ഘടിപ്പിച്ച് യുപിയിലെ ഗ്രാമവസാസികളെ ഭയപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടി. സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ ലൈറ്റ് ഘടിപ്പിച്ച പ്രാവുകളെ പറത്തി യുവാക്കള്‍ ഭീതിപടര്‍ത്തിയിരുന്നു. സുരക്ഷയെ കരുതി ഉറങ്ങാതെ ഡ്രോണ്‍ ആക്രമണത്തെ ഭയന്നാണ് നാട്ടുകാര്‍ കുറച്ച് ദിവസങ്ങള്‍ തള്ളി നീക്കിയത്. ഷോയബ്, സാക്കിബ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വിചിത്രമായ പ്രകാശിക്കുന്ന ഒരു വസ്തു രാത്രി സമയങ്ങളില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. അന്വേഷണത്തിനിടെ പൊലീസ് പ്രതികളില്‍ നിന്നും പ്രാവുകളെയും ഒരു കൂടും എല്‍ഇഡി ലൈറ്റുകളും കണ്ടെത്തി. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു.

കക്രോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജത്വാര ഗ്രാമത്തിലാണ് ഇരുവരുടെയും വാസം. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിന് 20000 രൂപ പാരിതോഷികം എസ്എസ് പി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Men used LED lit Pigeons to spread rumours of Drone sighting at Night in UP

dot image
To advertise here,contact us
dot image