ബെംഗളൂരു വിമാനത്താവളത്തെ സുഗന്ധപൂരിതമാക്കി 'ഡാൻസിങ് ബാംബൂ'

വിമാത്താവളത്തിൽ ഇരിക്കുമ്പോൾ സമാധാനപരമായ അന്തരീക്ഷം പോലെ അനുഭവപ്പെടാനാണ് ഡാൻസിങ് ബാംബൂ

dot image

ആളുകൾ യാത്രയ്ക്കായി ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ടി വരുന്ന സ്ഥലമാണ് വിമാനത്താവളം. ബിസിനസ് ആവിശ്യങ്ങൾക്ക്, വിനോദസഞ്ചാരത്തിന്, പ്രിയപ്പെട്ടവരുമൊന്നിച്ചുള്ള യാത്രയ്ക്ക് അങ്ങനെ വിമാനം കാത്തിരിക്കുന്നവർക്ക് പല ഉദ്ദേശങ്ങളാണുണ്ടാവുക. അന്യനാട്ടിൽ നിന്ന് സ്വന്തം നാട്ടിലേക്ക് വരുന്നവരും, തിരികെ പോകുന്നവരും തിരക്ക് കൂട്ടുന്ന, സുരക്ഷാ പരിശോധനകൾ മുതൽ ബ്രാൻഡഡ് കോഫീ ഷോപ്പുകൾ വരെയുള്ള വിമാനത്താവളം ഒരു വ്യത്യസ്ത അന്തരീക്ഷമാണ്.

ഈ സാഹചര്യങ്ങള്‍ക്കിടയില്‍ നല്ല സുഗന്ധവും സമാധാനവുമുള്ള അന്തരീക്ഷം കൂടി ലഭിച്ചാല്‍ എത്ര നന്നായിരിക്കും. അത്തരത്തിൽ പുതിയ ഒരു ചുവടുവയ്പ്പിന് തുടക്കം കുറിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളം. യാത്രക്കാർക്ക് വിമാനത്താവളത്തിൽ ഇരിക്കുമ്പോൾ സമാധാനപരമായ നിമിഷങ്ങള്‍ സമ്മാനിക്കാനായി ഡാൻസിങ് ബാംബൂ കൊണ്ട് അലങ്കരിച്ചിരിക്കുകയാണിവിടം.

'ഡാൻസിങ് ബാംബുവിനെ വെറുമൊരു ചെടിയായി മാത്രം കരുതരുത്. നിങ്ങളിരിക്കുന്ന അന്തരീക്ഷം ശാന്തമാക്കാൻ ഞങ്ങൾ മനപൂർവ്വം രൂപകൽന ചെയ്തതാണ്.' എന്നാണ് അധികൃതർ പറയുന്നത്. വിമാനത്താവളത്തിൽ എത്തുന്നവര്‍ തീർച്ചയായും ഡാൻസിങ് ബാംബുവിന്റെ സുഗന്ധം ആസ്വദിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു. വിമാനത്താവളം യുനെസ്കോയുടെ ' പ്രിക്സ് വെർസൈൽസ് 2023 ' പട്ടികയിലും‌ ഇടം നേടിയിട്ടുണ്ട്. ഈ അംഗീകാരം ലഭിക്കുന്ന ഏക ഇന്ത്യൻ വിമാനത്താവളമാണ് കെംപെഗൗഡ. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 ആണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്.

വിമാനത്താവളത്തിൻ്റെ അകത്തളത്തിൻ്റെ മനോഹാരിതയ്ക്കാണ് കെംപ ഗൗഡ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്. ഏറ്റവും സുന്ദരമായ നിർമിതികൾക്കായാണ് യുനെസ്കോ എല്ലാ വർഷവും പ്രിക്സ് വെർസെയ്ൽസ് പുരസ്കാരം നൽകുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനർ എലി സാബ് അധ്യക്ഷനായ പാനലാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമായ കെംപഗൗഡ ലോകത്തെ ഏറ്റവും മികച്ച സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി കഴിഞ്ഞ ഒക്ടോബറിൽ തിരഞ്ഞെടുത്തിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും കെംപഗൗഡ വിമാനത്താവളം മുന്നിലാണ്. 5,000 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ 2 നിർമിച്ചത്.

Content Highlight; Kempegowda Airport Adds 'Dancing Bamboo' Fragrance for Flyer Comfort

dot image
To advertise here,contact us
dot image