'വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും'; 62 ലക്ഷം ഡോളറിൻറെ പഴം അകത്താക്കി കലാസ്വാദകന്‍

മ്യൂസിയത്തിലെ 'കൊമീഡിയൻ' എന്ന നിരവധി ചർച്ചകൾ വഴിതെളിച്ച കലാസൃഷ്ടിയാണ് കലാസ്വാദകൻ എടുത്ത് കഴിച്ചത്

dot image

'വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും' അതുകൊണ്ട് മ്യൂസിയത്തിലെ പഴമെങ്കിൽ അത് എന്നേ അവിടെ എത്തിയ കലാസ്വാദകൻ കരുതിയുള്ളു. കണ്ടാൽ തിന്നാൻ തോന്നും എന്നത് തന്നെയായിരുന്നു 'കൊമീഡിയ' എന്ന കലാസൃഷ്ടിയുടെ പ്രത്യേകതയും. വിശന്ന വയറുമായി എത്തിയ ഒരു കലാസ്വാദകന് പഴം കണ്ടപ്പോൾ പിന്നെ മറ്റൊന്നും ഓർക്കാൻ സാധിച്ചില്ല. അയാൾ അപ്പാടെ അത് അകത്താക്കി. കോടികളുടെ മൂല്യമുള്ള കലാസൃഷ്ടിയാണ് കലാസ്വാദകൻ കഴിച്ചത്. ഈ മാസം 12-നായിരുന്നു ഫ്രാൻസിലെ പോപിഡു മെസ് മ്യൂസിയത്തിലെ 'കൊമീഡിയൻ' എന്ന നിരവധി ചർച്ചകൾ വഴിതെളിച്ച കലാസൃഷ്ടി കലാസ്വാദകൻ എടുത്ത് കഴിച്ചത്.

വെറും ചുവരിൽ ചാരനിറമുള്ള ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ച ഒരു വാഴപ്പഴം, അതാണ് കൊമീഡിയൻ. മൗറീസിയോ കാറ്റെലിൻ എന്ന കലാകാരന്റെ സൃഷ്ടിയാണ് ഇത്. എന്നാൽ ഒരാൾ പഴം എടുത്ത് കഴിച്ചത് കൊണ്ടോ, പഴം ചീഞ്ഞ് പോയാലോ കലാസൃഷ്ടി നശിപ്പിക്കപ്പെട്ടു എന്ന കരുതേണ്ട കാര്യമില്ല. കാരണം പഴം ചീയുമ്പോൾ അല്ലെങ്കിൽ അത് മാറ്റേണ്ട സമയമാകുമ്പോൾ പഴയ പഴം മാറ്റി പുതിയ ഒന്ന് അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കും. കലാസ്വാദകൻ നിലവിലുണ്ടായിരുന്ന പഴം അകത്താക്കി നിമിഷങ്ങൾക്കകം തന്നെ ആ സ്ഥാനത്ത് പുതിയ പഴം ഇടംപിടിച്ചിരുന്നു.

കഴിഞ്ഞവർഷം ന്യൂയോർക്കിൽനടന്ന പ്രദർശനത്തിൽ ജസ്റ്റിൻ സൺ എന്ന ക്രിപ്റ്റോ ബിസിനസുകാരൻ 62 ലക്ഷം ഡോളറിനാണ് 'കൊമീഡിയൻ' വാങ്ങിത്തിന്നത്.

2019-ൽ യുഎസിലെ മയാമി ബീച്ചിൽനടന്ന ആർട്ട് ബേസൽ ഷോയിലെ കന്നിപ്രദർശനം മുതൽ വിവാദത്തിലാണ് ഈ വാഴപ്പഴസൃഷ്ടി. അന്ന് മറ്റൊരുകലാകാരൻ ഡേവിഡ് ഡാറ്റുനയാണ് അതെടുത്ത് തിന്നത്.

ഒന്നാംഭരണകാലത്ത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നൽകാനെന്നു പറഞ്ഞ് 18 കാരറ്റ് സ്വർണത്തിൽ ടോയിലെറ്റ് പണിതിരുന്നു കാറ്റെലൻ. 2019-ൽ ബ്രിട്ടനിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കവേ ഇതു മോഷണംപോയി. മോഷ്ടാക്കളായ രണ്ടുപേരെ പിടികൂടിയെങ്കിലും ടോയിലെറ്റ് അവർ വീണ്ടെടുക്കാനാകാത്തവിധം കണ്ടംതുണ്ടമാക്കിയിരുന്നു.

Content Highlight; French Museum Visitor Eats Banana Artwork Worth 62 lakh dollar

dot image
To advertise here,contact us
dot image