

കണ്ണൂര്‍: തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ ടിടിഇയെ ആക്രമിച്ച കേസ് എഴുതിത്തള്ളി റെയില്‍വേ പൊലീസ്. പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം. ആക്രമണത്തില്‍ ആലുവ സ്വദേശി ജെയ്‌സണ്‍ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമിച്ചയാളുടെ ഫോട്ടോ റെയില്‍വേ പൊലീസിന് കൈമാറിയിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്നാണ് കേസ് എഴുതിത്തള്ളിയതിന് കാരണമായി പറയുന്നത്.
ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്നയാളായിരുന്നു ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. പിന്നാലെ പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.
ട്രെയിനിന്റെ വാതില്‍ക്കല്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഭിക്ഷാടകനോട് ഇറങ്ങിപ്പോകാന്‍ ടിടിഇ ജെയ്‌സണ്‍ ആവശ്യപ്പെടുകയും ഇതില്‍പ്രകോപിതനായ പ്രതി ജെയ്‌സണെ ആക്രമിക്കുകയായിരുന്നു. നഖം ഏറ്റ് ജയ്‌സന്റെ മുഖത്ത് ഇടതുകണ്ണിന് സമീപം മുറിവേറ്റിരുന്നു. അക്രമിയുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല.
Content Highlights: RPF drops case Of attacking TTE for on Jan Shatabdi