സമൂഹമാധ്യമം വഴി അപകീർത്തികരമായ പ്രചാരണമെന്ന യുവ നടിയുടെ പരാതി; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍

സമൂഹമാധ്യമം വഴി അപകീർത്തികരമായ പ്രചാരണമെന്ന യുവ നടിയുടെ പരാതി; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ
dot image

കൊച്ചി: നടി റിനി ആൻ ജോർജിന്റെ സൈബർ ആക്രമണ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ. നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് നടി മുഖ്യമന്ത്രിക്കും സൈബർ പൊലീസിനും നൽകിയ പരാതി.

രാഹുൽ ഈശ്വറിന് പുറമെ ഷാജൻ സ്കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു.

സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കിയിരുന്നു. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല എന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പറഞ്ഞിരുന്നു.

Content Highlights: Rahul Easwar seeks anticipatory bail in cyber attack complaint of Actor Rini Ann George

dot image
To advertise here,contact us
dot image