പരസ്യമായി ചുംബിച്ചാല്‍ പിഴ;എന്തിനായിരുന്നു ബ്രിട്ടണില്‍ ആ ജൂലായ് 16ന് ചുംബന നിരോധനം നടപ്പാക്കിയത്? അറിയാം

1439 ജൂലൈ 16 ബ്രിട്ടണില്‍ ചുംബന നിരോധനം നടന്ന ദിവസമാണ്

dot image

യുഎസിലെ അരിസോണയില്‍ പ്ലേഗ് ബാധിച്ച് ഒരാള്‍ മരിച്ചത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുമുന്‍പ് പതിനാലാം നൂറ്റാണ്ടിലാണ് ' കറുത്ത മരണം ' എന്നറിയപ്പെടുന്ന പ്ലേഗ് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളംപേരെ കൊന്നൊടുക്കിയത്. കാലങ്ങള്‍ക്ക് മുന്‍പ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രോഗമാണ് പ്ലേഗ്. ഇന്നത് നിയന്ത്രണ വിധേയമാണ്, അപൂര്‍വ്വമായി മാത്രമേ ഇന്ന് ഈ രോഗം ബാധിക്കാറുള്ളൂ.

ജൂലൈ 16 എന്ന ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. 1439 ജൂലൈ 16നാണ് ഇംഗ്ലണ്ടിലെ രാജാവ് ഹെന്റി ആറാമന്‍ രാജ്യത്ത് ചുംബന നിരോധനം പ്രഖ്യാപിച്ചത്. ചുംബനവും പ്ലേഗും തമ്മില്‍ എന്തുബന്ധമെന്നാണോ ചിന്തിക്കുന്നത്. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന ബ്യൂബോണിക് പ്ലേഗിനെതിരെ പോരാടാന്‍ ഇംഗ്ലണ്ട് സ്വീകരിച്ച മാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു ചുംബന നിരോധനം. 1940കള്‍ ബ്രട്ടീഷ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കാലഘട്ടമായിരുന്നു. അക്കാലത്തായിരുന്നു ബ്ലാക്ക് ഡത്ത് എന്നറിയപ്പെടുന്ന പ്ലേഗ്ബാധ യൂറോപ്പില്‍ പലയിടത്തും പടര്‍ന്നത്.

സില്‍ക്ക് റൂട്ടിലൂടെ യൂറോപ്പിലേക്ക് പകര്‍ന്ന മാരകമായ പകര്‍ച്ചവ്യാധിയായിരുന്നു ബ്ലാക്ക് ഡത്ത് അഥവാ പ്ലേഗ്. ആദ്യം എലികളിലൂടെ സഞ്ചരിച്ച് പിന്നീട് ഗാസ് ഗോണ്‍ പ്രവിശ്യ(ആധുനിക ഫ്രാന്‍സ്) വഴി ഇംഗ്ലണ്ടിലെത്തി. 1348 ല്‍ ആദ്യമായി ഇത് മനുഷ്യനിലേക്ക് ബാധിച്ചു. അവിടുന്ന് രാജ്യത്തുടനീളം രോഗം പടരുകയായിരുന്നു. സംഖ്യകളില്‍ വൃത്യാസമുണ്ടെങ്കിലും ഇംഗ്ലീഷ് ജനസംഖ്യയുടെ കാല്‍ ഭാഗം ജനങ്ങള്‍ മുതല്‍ പകുതി വരെ ബ്യൂബോണിക് പ്ലേഗ് മൂലം മരിച്ചതായി കണക്കാക്കപ്പെടുന്നു.

യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് രോഗം ഒഴിഞ്ഞുപോയെങ്കിലും ഇംഗ്ലണ്ടില്‍ ഇടയ്ക്കിടക്ക് രോഗം വന്നും പോയും ജനജീവിതം ദുസഹമാക്കിക്കൊണ്ടിരുന്നു. ഒരു വൈദ്യത്തിനും ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ കഴിഞ്ഞില്ല. 1439 ല്‍ ബ്രട്ടീഷ് രാജഭരണകൂടം ആളുകള്‍ തമ്മില്‍ ചുംബിക്കുന്നത് നിരോധിച്ചു. കാരണം സൂഷ്മ കണികകളാണ് രോഗബാധ ഉണ്ടാക്കുന്നതെന്ന ബോധം ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ചുംബനം നിരോധിക്കുന്നതിലൂടെ ഇത് തടയാമെന്ന് ഭരണാധികാരികള്‍ കരുതിയത്.

പലരും അനുകൂലിച്ചെങ്കിലും ചിലരൊക്കെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് ഇതിനെ കണ്ടത്. ആരെങ്കിലും ഈ നിയമം തെറ്റിച്ചാല്‍ അവരെ പരസ്യമായി നാണംകെടുത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.പക്ഷേ പ്ലേഗ് ബാധ വര്‍ധിച്ചതോടെ ആരെങ്കിലും ചുംബന നിരോധനം പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞതുമില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം നിരോധനത്തിന്റെ ശക്തി കുറയുകയും പൂര്‍ണ്ണമായും അപ്രത്യക്ഷമാകുകയും ചെയ്തു.

Content Highlights:On July 16, 1439, King Henry VI of England banned kissing in the country. The kissing ban was one of the measures taken by England to combat the bubonic plague, also known as the Black Death

dot image
To advertise here,contact us
dot image