
ലൈവ്‌സ്ട്രീമിംഗിനും ഷോപ്പിംഗിനുമായി മക്കളെ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ച യുവതിക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ചൈനീസ് കോടതി. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണ ചൈനയിലെ സുവാംഗ്‌സി പ്രവിശ്യയില്‍ നിന്നുള്ള 26കാരി ഹുവാംഗാണ് പ്രതി. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ജീവിക്കാന്‍ വേറെ വഴിയൊന്നുമില്ലാത്ത യുവതി ഫുജിയാന്‍ പ്രവിശ്യയിലേക്ക് ജോലി തേടിയെത്തി. ജീവിക്കാനായി പല തൊഴിലുകളും ചെയ്യുന്നതിനിടയിലാണ്. 2020 ഒക്ടോബറില്‍ ആദ്യത്തെ ആണ്‍കുഞ്ഞിന് ഇവര്‍ ജന്മം നല്‍കിയത്.
കുഞ്ഞിന്റെ അച്ഛന്‍ ഒപ്പമില്ലാത്തതും സാമ്പത്തിക ബാധ്യത മൂലവും ഇവര്‍ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചു. ഇവരുടെ വീട്ടുടമസ്ഥന്‍ വീ, ലീ എന്നൊരാളെ ഇവര്‍ക്ക് പരിചയപ്പെടുത്തി. മക്കളില്ലാത്തതിനാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ കാത്തിരുന്ന ഇയാള്‍ക്ക് 6,300 യുഎസ് ഡോളറിന് ഇവര്‍ കുട്ടിയെ വിറ്റു. ഇതില്‍ നിന്ന് ലഭിച്ച തുക മുഴവന്‍ ലൈവ് സ്ട്രീമില്‍ ചിലവഴിച്ചു. കൈയിലെ പൈസയെല്ലാം തീര്‍ന്നപ്പോള്‍, കുട്ടിയെ വില്‍ക്കുക എന്ന പഴയ തന്ത്രം വീണ്ടും ഇവര്‍ പരീക്ഷിച്ചു. അതിനായി മനപൂര്‍വം അവര്‍ ഗര്‍ഭിണിയായി.
2022ല്‍ രണ്ടാമത്തെ ആണ്‍കുഞ്ഞിനെ പ്രസവിച്ച ഇവര്‍, ഒരു ബ്രാക്കറിന് 5300 യുഎസ് ഡോളറിന് കുഞ്ഞിനെ വിറ്റു. ഇയാള്‍ 14000 യുഎസ് ഡോളിന് കുഞ്ഞിനെ മറിച്ച് വിറ്റു. ഇങ്ങനെ ലഭിച്ച തുകയും യുവതി ഉപയോഗിച്ചത് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാനും ലൈവ് സ്ട്രീമിംഗിനും വസ്ത്രങ്ങള്‍ വാരിക്കൂട്ടാനുമൊക്കെയായിരുന്നു. 2022 ഏപ്രിലില്‍ ഇവരെ കുറിച്ച് അധികൃതര്‍ക്ക് ചില സൂചനകള്‍ ലഭിച്ചു. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ഇവര്‍ നടത്തിയ ചാറ്റുകള്‍ സഹിതം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കുട്ടികളെ ഇരുവരെയും രക്ഷപ്പെടുത്തി സര്‍ക്കാരിന് കീഴിലുള്ള കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവരെ ദത്തു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിയായ അമ്മയ്ക്ക് അഞ്ചു വര്‍ഷവും രണ്ടുമാസം തടവുശിക്ഷ ഫുജോ ജിനാന്‍ ജില്ലാ പീപ്പിള്‍സ് കോടതി വിധിച്ചു. ഒപ്പം നാലായിരം യുഎസ് ഡോളര്‍ പിഴയുമിട്ടിട്ടുണ്ട്. കൂട്ടുപ്രതികളായ ലീക്ക് ഒമ്പത് മാസവും ആദ്യത്തെ കുഞ്ഞിനെ വാങ്ങിയ ലീക്ക് ഏഴ് മാസവും തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.
Content Highlights: Chinese woman sold children for livestreaming and shopping