പങ്കാളിക്ക് മറ്റൊരാളുമായി അടുപ്പം; അംഗീകരിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സര്‍വേ ഫലം

ബംഗളൂരു, ഹൈദരാബാദ്,മുംബൈ തുടങ്ങിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഓപ്പണ്‍ റിലേഷനില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്

dot image

നിങ്ങളുടെ ജീവിത പങ്കാളിയോ പ്രണയിതാവോ മറ്റൊരാളുമായി ബന്ധംപുലര്‍ത്തുന്നതിനോട് നിങ്ങള്‍ എത്രത്തോളം യോജിക്കും? ഇക്കഴിഞ്ഞ ഇടയില്‍ 'ഗ്ലീഡന്‍' എന്ന ഡേറ്റിംഗ് ആപ്പ് നടന്ന ഒരു സര്‍വ്വേ ഫലം ഈ ചോദ്യത്തിന് ഉത്തരം നല്‍കും. ഡേറ്റിംഗും റിലേഷന്‍ഷിപ്പ് ട്രെന്‍ഡുകളും വന്നും പോയും നില്‍ക്കുന്ന ഇക്കാലത്ത് ഇത്തരത്തിലൊരു സര്‍വ്വേ ആളുകളുടെ പലതരത്തിലുള്ള താല്‍പര്യത്തെക്കുറിച്ച് നമുക്ക് മനസിലാക്കിത്തരുന്നു.

ഗ്ലീഡന്‍ ഡേറ്റിംഗ് ആപ്പ് നടത്തിയ സര്‍വ്വേയില്‍ ബെംഗളൂരൂ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ ചില മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഓപ്പണ്‍ റിലേഷന്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍വ്വേ പ്രകാരം മുകളില്‍ പറഞ്ഞ നഗരങ്ങളിലെ വിവാഹിതരായ ദമ്പതികളില്‍ 41 ശതമാനം പേരും തുറന്ന ബന്ധങ്ങള്‍ സ്വീകരിക്കുന്നവരാണ്. 18 നും 60 നും ഇടയില്‍ പ്രായമുള്ള 1,500 ഓളം വ്യക്തികളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്.

പങ്കെടുത്തവരെ GenZ(18-19), millennials(30-44), Gen X (45-60) എന്നിങ്ങനെ തരംതിരിച്ചാണ് സര്‍വ്വേ നടത്തിയത്. ഇപ്പോള്‍ തങ്ങള്‍ ഒരു തുറന്ന ബന്ധത്തിലാണെന്ന് സമ്മതിച്ച 35 ശതമാനം പേരില്‍ 25 ശതമാനം പേരും ബംഗളൂരുവില്‍ നിന്നുള്ളവരായിരുന്നു. പ്രതികരിച്ചവരില്‍ 46 ശതമാനം പേരും Gen X സംഖ്യയില്‍ നിന്നുളളവരായിരുന്നു. ഭാവിയില്‍ ഇതുപോലൊരു സാഹചര്യം ഉണ്ടായാല്‍ എത്രപേര്‍ പങ്കാളികളെ നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു ബന്ധത്തിലേക്കും കൂടി പോകും എന്നതായിരുന്നു സര്‍വ്വേയിലെ മറ്റൊരു ചോദ്യം. പങ്കെടുത്തവരില്‍ നല്ലൊരു ശതമാനം ആളുകള്‍ അനൂകൂലമായി പ്രതികരിക്കുകയും കുറേയധികം ആളുകള്‍ തങ്ങളുടെ പങ്കാളിയുമായി അതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് പറയുകയും ചെയ്തു. ബെംഗളൂരൂ നഗരത്തില്‍ നിന്നുളള 53 ശതമാനം ആളുകള്‍ ഏകഭാര്യാത്തമല്ലാത്ത ബന്ധങ്ങള്‍ ഭാവിയില്‍ കൂടുതല്‍ പേര്‍ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നവരാണ്.

എന്തൊക്കെയാണ് സര്‍വ്വേയിലെ കണ്ടെത്തലുകള്‍

ഗ്ലീഡന്‍ ഡേറ്റിംഗ് ആപ്പ് നടത്തിയ സര്‍വ്വേയിലൂടെ നിരവധി കണ്ടെത്തലുകളാണ് ലഭിച്ചത്. ആളുകള്‍ക്ക് ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള വൈകാരികത നഷ്ടപ്പെടലും, ബന്ധങ്ങളിലുണ്ടായിട്ടുളള പലതരം മാറ്റങ്ങളും എല്ലാം ഈ സര്‍വ്വേയിലൂടെ മനസിലാക്കാന്‍ കഴിയും. പങ്കാളിയോടുള്ള സമീപനത്തെയും അവരോടുള്ള മാനസിക അടുപ്പത്തെയും ബന്ധങ്ങളുടെ അപകടത്തെയും ഒക്കെ കുറിച്ച് ആളുകള്‍ പറയുന്നത് ഇങ്ങനെയാണ്.

സ്വാതന്ത്ര്യം വേണം ഉടമസ്ഥതയല്ല

പലരും പ്രണയത്തെ താന്‍ അടക്കിപ്പിടിച്ച് വച്ചിരിക്കുന്ന ഒരു സ്വത്തായി കാണുന്നില്ല. അവര്‍ക്ക് വൈകാരികമായ ഒരു ബന്ധം വേണം, അതോടൊപ്പം മറ്റ് അനുഭവങ്ങള്‍ പര്യവേഷണം ചെയ്യാനുള്ള സ്വാതന്ത്രവും വേണം.

ഏക ഭാര്യാത്വത്തെ ചോദ്യം ചെയ്യുന്നവര്‍

തങ്ങളുടെ വൈകാരികവും, ശാരീരികവും, ആത്മീയവുമായ എല്ലാ ആവശ്യങ്ങളും ഒരാള്‍ തന്നെ നിറവേറ്റണം എന്ന ആശയം ചില ആളുകള്‍ക്ക് അപ്രായോഗികമായി തോന്നിത്തുടങ്ങിയിട്ടുണ്ട്. എല്ലാത്തിലും ഒരു പങ്കാളിയെ ആശ്രയിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല.

വഞ്ചനയും രഹസ്യവും
പല ആളുകളും പങ്കാളി അറിയാതെ മറ്റൊരു ബന്ധം കൊണ്ടുനടക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആഗ്രഹങ്ങള്‍ മറച്ചുവയ്ക്കുന്നതിന് പകരം സത്യസന്ധരായിരിക്കാനും അനുയോജ്യമായ അതിരുകള്‍ നിശ്ചയിക്കാനും പലരും ഇഷ്ടപ്പെടുന്നു.

കുറ്റബോധമില്ലാത്ത ലൈംഗികത
ചില ആളുകള്‍ക്ക് മറച്ച് വച്ചുകൊണ്ടുള്ള ബന്ധങ്ങളില്‍ ലൈംഗികത ആസ്വദിക്കാനുള്ള കുറ്റബോധം തോന്നുന്നു. അതുകൊണ്ടുതന്നെ മറച്ച് വയ്ക്കാതെ പങ്കാളിയെ അറിയിച്ചുകൊണ്ടുതന്നെ ബന്ധങ്ങള്‍ തുടരാനാണ് അത്തരക്കാര്‍ക്ക് താല്‍പര്യം.

Content Highlights :The number of people who support having a relationship with someone else is increasing

dot image
To advertise here,contact us
dot image