
വെളുത്ത ഗൗണും ബര്‍ക്കന്‍ ബാഗില്‍ ചേര്‍ത്തുപിടിപ്പിച്ച ലബുബു പാവകളുമായി വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരം കാണാനെത്തിയ ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായത് ഞൊടിയിടയിലാണ്. അതിനിടയില്‍ ഉര്‍വശി പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധനേടുന്നുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലബുബു പാവകളുടെ ശേഖരമുള്ളത്തിന്റെ റെക്കോര്‍ഡ് തനിക്കാണെന്നാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്. ഉര്‍വശിക്ക് പുറമേ കരണ്‍ ജോഹറിന്റെ മകള്‍ രൂഹി, അനന്യ പാണ്ഡേ, ഖുശി കപൂര്‍ തുടങ്ങിയവരും തങ്ങളുടെ ലബുബു കളക്ഷനെ കുറിച്ച് പോസ്റ്റുകള്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്.
അതേസമയം ഉര്‍വശിയുടെ ലബുബു കളക്ഷനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ പരിഹാസവുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഓഹ് എത്ര വലിയ നേട്ടം, ലബുബു പാവകള്‍ വലിയ വിലയുള്ളവയൊന്നുമല്ല, കുട്ടിക്കളി പോലെയുണ്ട്, നാല് ലബുബു ഉള്ള ലോകത്തെ ആദ്യ സ്ത്രീ, വലിയ സന്തോഷമുണ്ടാക്കുന്ന വാര്‍ത്ത തന്നെ അല്ലെങ്കില്‍ അഭിമാനമുണ്ടാക്കുന്ന കാര്യം തന്നെ, ഇതിലും നല്ലത് വേറൊന്നും ഇല്ലാത്തതാണ് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.
തുണിയും, പഞ്ഞിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന പ്രത്യേകതരം പാവകളാണ് ലബുബു. ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ മ്യൂസിക് ബാൻഡ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിലെ ലിസയാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. ബാർബിയും, ഹോട്ട്‌വീലുകളുമൊക്കെ പോലെ ആളുകളെ ആകർഷിക്കുന്ന ലബുബു, വിവിധ നിറങ്ങളിലും ആകൃതിയിലും ലഭ്യമാണ്.
Content Highlights: Urvashi Rautela flaunting her labubu dolls, claiming world record