അതിഥികളായി 200 നായ്ക്കൾ; ചൈനയിലെ അപൂർവ വിവാഹം

ഒരു കാലത്ത് വലിയ ലാഭം നേടിയ സംരംഭകനായിരുന്ന യാങിന് പിന്നീട് എല്ലാം നഷ്ടപ്പെട്ടു...

dot image

ചൈനയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹം വമ്പൻ ശ്രദ്ധപിടിച്ചുപറ്റുകയാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല, ഡോഗ് ഷെൽട്ടറിൽ വെച്ചാണ് ഈ വിവാഹം നടക്കുന്നത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികളാണെങ്കിലോ 200 നായക്കുട്ടികള്‍.

ഷെൽട്ടറിന്റെ ഉടമയായ യാങ്ങും പ്രണയിനിയും സഹായിയുമായ ഷാവോയും തമ്മിലുള്ള വിവാഹമാണ് ആളുകളുടെ ഇഷ്ടം നേടുന്നത്. ഇരുവരും ഷെൽട്ടറിലുണ്ടായിരുന്ന 200 നായക്കുട്ടികളുടെയും 300 വളന്റിയർമാരുടെയും മുന്നിൽ വെച്ചായിരുന്നു വിവാഹം നടത്തിയത്.

ഒരു കാലത്ത് വലിയ ലാഭം നേടിയ സംരംഭകനായിരുന്ന യാങിന് പിന്നീട് എല്ലാം നഷ്ടപ്പെട്ടു. അതിന് ശേഷം ചെറിയ ചെലവിൽ അദ്ദേഹം ഒരു ഡോഗ് ഷെൾട്ടർ ആരംഭിക്കുകയായിരുന്നു. തെരുവ് നായകളെ രക്ഷിക്കുകയായിരുന്നു ഉദ്ദേശം.

തുടക്കത്തിൽ 10 നായ്ക്കളെ മാത്രം സംരക്ഷിച്ചു കൊണ്ടായിരുന്നു തുടക്കം. കൂടുതല്‍ ആളുകള്‍ പിന്തുണയുമായി എത്തിയതോടെ ഷെല്‍ട്ടര്‍ പുരോഗമിച്ചു. പിന്നീട് ഇതൊരു വലിയ സർക്കിളായി മാറി. 2022ൽ വളന്റിയറായി ഷെൽട്ടറിൽ എത്തുകയായിരുന്നു വിദ്യാർഥിയായ ഷാവോ. അവിടെ വെച്ച് നായ് സ്‌നേഹികളായ ഇരുവരും പ്രണയത്തിലാകുകയും നായ്ക്കളെ രക്ഷിക്കാനുള്ള ദൗത്യം തുടരുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു.

യാങ്ങിന്റെ ഏറ്റവും നല്ല സമയം താൻ കണ്ടിട്ടില്ലെന്നും എന്നാൽ ഏറ്റവും ദയവുള്ള ഒരു സമയം താൻ കണ്ടുവെന്നും ഷാവോ പറയുന്നു. എന്തായാലും ഇരുവരുടെയും പ്രണയവും വിവാഹവും നായ് സ്‌നേഹവുമെല്ലാം ഇന്റർനെറ്റ് ഏറ്റെടുത്ത് കഴിഞ്ഞു. ഒരുപാട് പേരാണ് ഇരുവർക്കും മംഗളാശംസകൾ അറിയിച്ച് രംഗത്തെത്തിയത്.

Content Highlights- Chinese couple gets married at dog shelter, celebrates big day with over 200 rescued dogs

dot image
To advertise here,contact us
dot image