1120 രൂപയുമായി താലിമാല വാങ്ങാനെത്തിയ വൃദ്ധദമ്പതികള്‍; 20 രൂപയ്ക്ക് മാല നല്‍കി ജ്വല്ലറി ഉടമ

ശാന്താദേവി തിരഞ്ഞെടുത്ത മാല അവര്‍ക്ക് സമ്മാനിച്ച ജൂവലറി ഉടമ അവരുടെ കയ്യില്‍ നിന്ന് 20 രൂപ മാത്രമാണ് സ്വീകരിച്ചത്.

dot image

ജീവിതാന്ത്യം വരെ പണ്ടുണ്ടായിരുന്ന അതേ തീവ്രതയില്‍ പ്രണയിച്ചു ജീവിക്കുന്ന ദമ്പതികള്‍ പൊതുവെ കുറവാണ്. പക്ഷെ അങ്ങനെ പ്രണയിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഓരോ വര്‍ഷം കഴിയുന്തോറും ആ ബന്ധം കൂടുതല്‍ ദൃഢവും മനോഹരവുമാകും എന്നുമാത്രമല്ല, അവരുടെ മനസ്സ് എല്ലായ്‌പ്പോഴും ചെറുപ്പവുമായിരിക്കും. ഭാര്യക്ക് താലിമാല വാങ്ങുന്നതിനായി ജൂവലറിയില്‍ 1120 രൂപയുമായെത്തിയ 93 വയസ്സുള്ള നിവൃത്തി ഷിന്‍ഡേയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം.

ഭാര്യ ശാന്താ ദേവിക്കായി താലിമാല വാങ്ങുന്നതിനായി ഛത്രപതി സംഭാജി നഗറിലെ ജൂവലറിയിലാണ് ഷിന്‍ഡേ എത്തിയത്. ഒപ്പം ഭാര്യയെയും അദ്ദേഹം കൂട്ടിയിരുന്നു. മറാത്തി ഗ്രാമീണന്റെ വേഷവിധാനങ്ങളോടെ സഞ്ചിയും തൂക്കി വടിയും കുത്തിപ്പിടിച്ച് ജൂവലറിയിലെത്തിയ ദമ്പതികളെ കണ്ട് സഹായം തേടിയെത്തിവരാണെന്നാണ് ജൂവലറി ഉടമകള്‍ തെറ്റദ്ധരിച്ചത്. എന്നാല്‍ ഇവര്‍ എത്തിയത് ശാന്താദേവിക്ക് താലിമാല എടുക്കാനാണെന്ന് അറിഞ്ഞതോടെ ജീവനക്കാര്‍ക്ക് സന്തോഷമായി.

ശാന്താദേവി തിരഞ്ഞെടുത്ത മാല അവര്‍ക്ക് സമ്മാനിച്ച ജൂവലറി ഉടമ അവരുടെ കയ്യില്‍ നിന്ന് 20 രൂപ മാത്രമാണ് സ്വീകരിച്ചത്. ഭാര്യയോടുള്ള ഷിന്‍ഡെയുടെ പ്രണയം തന്റെ മനസ്സിനെ സ്പര്‍ശിച്ചെന്നും ആവശ്യപ്പെട്ട ആഭരണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തെ പ്രശംസിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

Content Highlights: Love Beyond Price: Kind Jeweller's Rs 20 Mangalsutra Deal for Elderly Couple

dot image
To advertise here,contact us
dot image