അനുമാലിക് ഇസ്രയേലിന്റെ ദേശീയ ഗാനം കോപ്പിയടിച്ചോ? സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

എക്‌സില്‍ അനു മാലിക്കിനെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്

dot image

ഇസ്രയേലിന്റെ ദേശീയ ഗാനമായ ഹാതിക്വായും ദില്‍ജാലെ എന്ന ചിത്രത്തിലെ ദേശഭക്തി ഗാനമായ മേരാ മുല്‍ക് മേരാ ദേശും തമ്മില്‍ സാമ്യം കണ്ടെത്തി സോഷ്യല്‍ മീഡിയ. എക്‌സില്‍ രണ്ടു ട്രാക്കുകളുടെയും ഓഡിയോ ക്ലിപ്പുകള്‍ ഒരുമിച്ച് പങ്കിട്ടുകൊണ്ടാണ് പലരും സാമ്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

1887-ല്‍ സാമുവല്‍ കോഹന്‍ ആണ് ഹാതിക്വാ രൂപപ്പെടുത്തിയത്. 16-ാം നൂറ്റാണ്ടിലെ ഗ്യൂസെപ്പെ സെന്‍സി രചിച്ച ഇറ്റാലിയന്‍ നാടോടി രാഗമായ ലാ മാന്റോവാനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ഹാതിക്വായുടെ മെലഡി രൂപപ്പെടുത്തിയത്. 1948-ല്‍ ഇസ്രായേല്‍ ഈ ദേശീയഗാനം ഔദ്യോഗികമായി അംഗീകരിച്ചു. 1996-ലാണ് അനു മാലിക്ക് ദില്‍ജാലെയിലെ മേരാ മുല്‍ക് മേരാ ദേശ് ഗാനം ഒരുക്കിയത്. സോഷ്യല്‍ മീഡിയയുടെ ഈ കണ്ടെത്തലിന് ശേഷം അനു മാലിക്കിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

ദില്‍ മേരാ ചുരായ കോന്‍ (1995) എന്ന ഗാനം വാമിന്റെ ലാസ്റ്റ് ക്രിസ്മസ് എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്നായിരുന്നു വിമര്‍ശനം. ഇതേപോലെ ഇഷ്ഖിലെ 'നീന്ദ് ചുരായി മേരി' എന്ന ഗാനം ലീനിയറിന്റെ 'സെന്‍ഡിങ് ആള്‍ മൈ ലവ്' എന്ന ഗാനവും 'നഷ യേ പ്യാര്‍ കാ നഷ' ടോട്ടോ കുടുഗ്‌നോയുടെ ലില്‍ടാലിയാനോയുടെയും പകര്‍പ്പാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

അജ്‌നബി, അശോക, മേം പ്രേം കി ദീവാനി ഹൂ, ടാങ്കോ ചാര്‍ലി, മേം ഖിലാഡി തു അനാരി എന്നീ ചിത്രങ്ങളിലേതടക്കം ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അനു മാലിക് നിരവധി അവാര്‍ഡുകളും സ്വന്തമാക്കി.

Content Highlights: Israel's National Anthem Back In Focus, Internet Can't Unhear Its Likeness To This Bollywood Song

dot image
To advertise here,contact us
dot image