
രാവിലെ ഒറു കപ്പ് കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഒന്നിനെയും പേടിക്കാതെ അത് തുടരുക. നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കാന് കാപ്പിക്ക് സാധിക്കുമെന്നാണ് പഠനം. എന്നാൽ കുടിക്കുന്നത് കട്ടൻ കാപ്പി ആയിരിക്കണം. ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പുതിയ നിരീക്ഷണ പഠനത്തിൽ, കാപ്പിയുടെ ഉപയോഗം മരണനിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.
നിങ്ങളുടെ കാപ്പിയിൽ എത്രത്തോളം മധുരവും കൊഴുപ്പും അടങ്ങിയിരിക്കുന്നോ എന്ന് ആശ്രയിച്ചിരിക്കുമെന്ന് ടഫ്റ്റ്സ് സർവകലാശാല ഗവേശകർ കണ്ടെത്തി. ദിവസവും ഒന്ന് രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യതയും മറ്റ് കാരണങ്ങൾ മൂലമുള്ള മരണ സാധ്യതയും കുറക്കുമെന്ന് പഠനം പറയുന്നു.
കാപ്പി കുടിക്കാത്ത ആളുകളുകളേക്കാൾ മധുരവും സാറ്റുറേറ്റഡ് ഫാറ്റും കുറച്ച് കാപ്പി കുടിക്കുന്നവരുടെ മരണ സാധ്യത 14 ശതമാനം കുറവായിരിക്കും. എന്നാൽ മധുരവും ഫാറ്റും ഒരുപാട് ആയാൽ അതിനുള്ള സാധ്യതയില്ലെന്നും പഠനം തെളിയിക്കുന്നു.
1999 മുതൽ 2018 വരെയുള്ള നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) തുടർച്ചയായ ഒമ്പത് സൈക്കിളുകളിൽ നിന്നുള്ള ഡാറ്റ, നാഷണൽ ഡെത്ത് ഇൻഡക്സ് മോർട്ടാലിറ്റി ഡാറ്റയുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്ത പഠനത്തിലാണ് കണ്ടെത്തലുകൾ.
'ലോകത്തിൽ ആളുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി, അമേരിക്കയിലെ മുതിർന്നവരിൽ പകുതിയോളം പേർ ദിവസവും കുറഞ്ഞത് ഒരു കപ്പ് കാപ്പി കുടിക്കുന്നവരാണ്, ആരോഗ്യത്തിന് ഇത് എന്താണ് അർത്ഥമാക്കുന്നത് എന്ന് അറിയേണ്ടത് പ്രധാനമാണ്,' പഠനത്തിന്റെ മുതിർന്ന രചയിതാവായ ഫാങ് ഫാങ് ഷാങ് പറഞ്ഞു.
കാപ്പിയിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത മൂല്യങ്ങളാവാം ഇതിന് കാരണമെന്നും എന്നാൽ പഞ്ചസാരയും കൊഴുപ്പടങ്ങിയ മറ്റ് പദാർത്ഥങ്ങളും ആയുസ്സിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Black Coffee help to increase living