വിചിത്ര വിവാഹ സമ്മാനം; മകള്‍ക്ക് 60 ലക്ഷം വിലമതിക്കുന്ന 100 സിവറ്റ് കാറ്റിനെ സമ്മാനിച്ച് മാതാപിതാക്കള്‍

വിവാഹസമ്മാനമായി 25 സ്വര്‍ണ്ണക്കട്ടികള്‍, 20,000 ഡോളര്‍ പണം, 300 മില്യണ്‍ ഡോങ് വിലമതിക്കുന്ന കമ്പനി ഓഹരികള്‍ എന്നിവയും ഉണ്ടായിരുന്നു

dot image

വിവാഹത്തിന് സമ്മാനമായി വധുവിന് വീട്ടുകാര്‍ സ്വര്‍ണവും പണവും കാറും വീടും ഒക്കെ കൊടുക്കുന്നത് പതിവാണ് അല്ലേ. എന്നാല്‍ വിയറ്റ്‌നാമിലെ ഒരു വധുവിന് അവളുടെ മാതാപിതാക്കള്‍ കൊടുത്തരിക്കുന്നത് 100 സിവറ്റ് കാറ്റുകളെയാണ്. നമ്മുടെ നാട്ടിലുളള മരപ്പട്ടിയോട് സാദൃശ്യമുള്ള ജീവിയാണ് സിവറ്റ് കാറ്റ്. ഇവയ്ക്ക് 70,000 ഡോളറാണ് വില.

തെക്ക് പടിഞ്ഞാറന്‍ വിയറ്റ്‌നാമില്‍ നിന്നുള്ള 22 വയസുള്ള വധുവിനാണ് മാതാപിതാക്കള്‍ ഇവയെ സമ്മാനിച്ചത്. വിവാഹ സമ്മാനമായി സിവറ്റ് കാറ്റ് മാത്രമല്ല 25 സ്വര്‍ണ ബാറുകള്‍. 20,000 ഡോളര്‍ , 300 മില്യണ്‍ ഡോങ് വിലമതിക്കുന്ന കമ്പനി ഓഹരികള്‍, വിലമതിക്കാനാവാത്ത സ്വത്തുക്കള്‍ എന്നിവയെല്ലാം പെണ്‍കുട്ടിക്ക് ലഭിച്ചുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് സ്വര്‍ണ ബാറുകളും, 200 മില്യണ്‍ ഡോങ്ങും, വജ്രാഭരണങ്ങളും ഉള്‍പ്പെടെ വരന്‍റെ കുടുംബവും വധുവിന് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

വീട്ടുകാര്‍ സമ്മാനമായി നല്‍കിയ സിവറ്റ് കാറ്റിനെ വില്‍ക്കണോ വളര്‍ത്തണോ എന്നുള്ളത് വധൂവരന്മാരുടെ താല്പര്യമാണെന്ന് വധുവിന്‍റെ പിതാവ് ഹോങ് ടാം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളില്‍ ഒന്നായ കോപി ലുവാക്കിനായുള്ള കാപ്പി ഉണ്ടാക്കുന്നത് സിവറ്റ് കാറ്റ് ഭക്ഷിച്ച് വിസര്‍ജിക്കുന്ന കാപ്പിക്കുരു ഉപയോഗിച്ചാണ്. കാപ്പിക്കുരു ആദ്യം സിവറ്റ് കാറ്റിനെ കൊണ്ട് കഴിപ്പിക്കും. ദഹിക്കാതെ വിസര്‍ജിക്കുന്ന കാപ്പിക്കുരു സംസ്‌കരിച്ചെടുത്താണ് കാപ്പി തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്.

Content Highlights :The bride's parents gifted her 100 civet cats worth 6 million VND as a wedding gift. The parents gifted them to the 22-year-old bride from southwestern Vietnam

dot image
To advertise here,contact us
dot image