കയ്യടിക്കുമ്പോൾ കേൾക്കുന്ന ശബ്ദം കൈകൾ തമ്മിൽ കൂട്ടി മുട്ടുന്നതാണോ?

കയ്യടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കൈകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്നുവെന്നാണ് ധാരണ, എന്നാല്‍ ഇതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്

dot image

ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിന്, പ്രോത്സാഹിപ്പിക്കുന്നതിന്, പ്രാര്‍ത്ഥിക്കുന്നതിന് തുടങ്ങി നിരവധി അവസരങ്ങളില്‍ നമ്മള്‍ കയ്യടിക്കാറുണ്ട്. കൈയ്യടി പ്രധാനമായും പ്രശംസയെ പ്രതിനിധീകരിക്കുന്നുവങ്കിലും ഇതിന് പിന്നിലെ ശാസ്ത്രീയ വശം നിങ്ങള്‍ക്ക് അറിയാമോ?

നമ്മള്‍ പലപ്പോഴും കയ്യടിക്കാറുണ്ടെങ്കിലും അതിന്റെ കാരണങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല. കൈകള്‍ തമ്മില്‍ കൂട്ടിയടിക്കുമ്പോളാണ് ശബ്ദമുണ്ടാകുന്നു എന്നതായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ അങ്ങനെ അല്ലെന്ന് പഠനങ്ങള്‍ പറയുന്നു.

കയ്യടിക്കുമ്പോള്‍ കൈകള്‍ക്കിടയിലുണ്ടാകുന്ന ചെറിയ തോതിലുള്ള വായുവാണ് ഈ ശബ്ദത്തിന് കാരണം. ഉയര്‍ന്ന മര്‍ദത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്പി തുറക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം പോലെയാണ് കയ്യടിക്കുമ്പോള്‍ ഉണ്ടാകുന്നത്. കൈപ്പത്തിയിലെ ശൂന്യമായ ഭഗം കുപ്പിക്കകം പോലെയും, തള്ളവിരലിന്റെ ഭാഗത്തെ വിടവ് കുപ്പിയുടെ അടപ്പ് പോലെയുമാണ് ഈ സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

പൗഡര്‍ ടെസ്റ്റുകളിലൂടെയും, എയര്‍ഫ്‌ളോ അനാലിസിസിലൂടെയുമാണ് കൈയ്യടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന് പിന്നിലെ കാരണം കണ്ടെത്തിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എയര്‍ഫ്‌ളോയിലുണ്ടാകുന്ന വ്യത്യാസമാണ് കയ്യടിക്ക് പിന്നാലെ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം എന്ന് കണ്ടെത്താന്‍ സാധിച്ചു.

കയ്യടിക്കുന്ന വേഗതയും, ശബ്ദവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് ഈ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. എത്ര വേഗത്തില്‍ കയ്യടിക്കുന്നുവോ, അത്രയും ശബ്ദം കൂടുതല്‍ ലഭിക്കുന്നു.

ഓരോ വ്യക്തിയുടെ കയ്യടികള്‍ വ്യത്യസ്തമായിരിക്കും. ഒരോരുത്തരുടെയും കൈകളുടെ പ്രത്യേകത, താളം തുടങ്ങിയ ഘടകങ്ങളൊക്കെ കയ്യടിയുടെ ശബ്ദത്തെ സ്വാധീനിക്കുന്നു.

Content Highlight; What Causes the Sound When You Clap

dot image
To advertise here,contact us
dot image