രാത്രിയിൽ എത്ര ശ്രമിച്ചിട്ടും സുഖമായി ഉറങ്ങാൻ സാധിക്കുന്നില്ലേ ? ഈ വഴികൾ പരീക്ഷിച്ചു നോക്കൂ

ആഴത്തിലുള്ള ഉറക്കം തന്നെ വേണം. ഇത് നിങ്ങൾ ഉന്മേഷത്തോടെ ഉണരാൻ സഹായിക്കുകയും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുകയും ചെയ്യും

dot image

ജോലി സമ്മർദ്ദവും ജീവിത ശൈലി പ്രശ്നങ്ങളും കാരണം പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. ശരിയായ ഉറക്കം ലഭിക്കാതെ വന്നാൽ അത് നമ്മൾ ചെയ്യുന്ന പല പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം. അതിനാൽ സുഖകരമായ ഉറക്കം പരമപ്രധാനമാണ്. ഏറെ വൈകിയിട്ടും രാത്രിയിൽ ഫോണിൽ സ്ക്രോൾ ചെയ്യുന്നത്, വർദ്ധിച്ചുവരുന്ന സമ്മർദ്ദം, ഉദാസീനമായ ദിനചര്യകൾ, എന്നിവയാണ് പ്രധാനമായും ഉറക്കമില്ലായ്മയ്ക്ക് പിന്നിൽ.

തടസ്സപ്പെട്ട ഉറക്കം ലഭിച്ചാൽ ശരീരത്തിൻ്റെ ക്ഷീണം മാറില്ല. അതിന് കൃത്യമായ ആഴത്തിലുള്ള ഉറക്കം തന്നെ വേണം. ഇത് നിങ്ങൾ ഉന്മേഷത്തോടെ ഉണരാൻ സഹായിക്കുകയും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുകയും ചെയ്യും. അത്തരത്തിൽ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില വഴികൾ ഇതാ

  1. സ്ക്രീൻ ടൈം കുറയ്ക്കുക

ജോലി കഴിഞ്ഞോ പഠനം കഴിഞ്ഞോ വരുന്ന മിക്കവരും രാത്രിയിൽ ഏറെ വൈകി ഉറങ്ങുന്നവരായിരിക്കും. അതിന് പിന്നിൽ നമ്മുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട്. അവയിൽ നിന്നുണ്ടാവുന്ന നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ തെറ്റിധരിപ്പിക്കുന്നു. ഈ വെളിച്ചം സമയം പകലാണെന്ന് തോന്നിപ്പിക്കുകയും മെലറ്റോണിനെ വൈകിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങളുടെ ഉപകരണങ്ങള്‍ മാറ്റി വയ്ക്കുക. പകരം ഒരു പുസ്തകം വായിക്കുകയോ ശാന്തമായ സംഗീതം പ്ലേ ചെയ്യുകയോ ചെയ്യാം.

  1. മനസ്സിനെ ശാന്തമാക്കുക

ഉറങ്ങാൻ കിടന്നാലും പലപ്പോഴും നമ്മളെ അതിന് സമ്മതിക്കാത്തത് അമിതമായ ചിന്തകളോ സമ്മർദ്ദമോ ആവാം. ഇത് പലപ്പോഴും നമ്മുടെ ഉറക്കചക്രത്തെ പ്രതികൂലമായി ബാധിക്കും. ഇതിനെ മറികടക്കാൻ കിടക്കുന്നതിന് മുൻപ് ധ്യാനം അല്ലെങ്കില്‍ ആഴത്തിലുള്ള ശ്വസനം എന്നിവ പോലെയുള്ള മൃദുവായ വ്യായാമമങ്ങൾ ചെയ്തു നോക്കാം. ചെറു ചൂടിൽ ഒരു കുളിയോ അല്ലെങ്കില്‍ ഒരു കപ്പ് ഹെര്‍ബല്‍ ടീ പോലും നിങ്ങളുടെ ശരീരത്തെ ശാന്തമാക്കുന്നതിലും സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

  1. പകല്‍ സമയത്ത് സജീവമായിരിക്കുക

ഉറക്കവും ചലനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.നിങ്ങളുടെ ശരീരം പകൽ ആവശ്യത്തിന് ചലിച്ചില്ലായെങ്കിൽ സ്വഭാവികമായും രാത്രിയിൽ ഉറങ്ങാൻ മാത്രമുള്ള ക്ഷീണം നിങ്ങൾക്ക് അനുഭവപ്പെടില്ല. ഇതിനായി കഠിന വ്യായാമമോതീവ്രമായ ജിം ദിനചര്യയോ ആവശ്യമില്ല. പതിവ് നടത്തം, യോഗ, അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട പ്ലേലിസ്റ്റ് കേട്ട് വീടിനു ചുറ്റും നൃത്തം ചെയ്യുക പോലെയുള്ളവ ട്രൈ ചെയ്യാം. അതേ സമയം, രാത്രി വൈകിയുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുക. അവ നിങ്ങളെ ഉറക്കത്തിനു പകരം ക്ഷീണിതനാക്കും.

  • നല്ല ഭക്ഷണം കഴിക്കുക

ഭക്ഷണം ഉറക്കവുമായി വലിയ ബന്ധമുണ്ട്. അമിതമായ അത്താഴമോ രാത്രി വൈകിയുള്ള ജങ്ക് ഫുഡോ നിങ്ങളുടെ ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. ഇത് നിങ്ങളെ ഉറങ്ങാൻ അനുവദിക്കില്ല. അതിന് പകരം രാത്രിയിൽ ധാന്യങ്ങള്‍, പച്ചക്കറികള്‍, കുറച്ച് പ്രോട്ടീന്‍ എന്നിവ ഉപയോഗിച്ച് ലഘുവായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഉറങ്ങുന്നതിനുമുമ്പ് ചൂടുള്ള പാലിനൊപ്പം ഒരു വാഴപ്പഴം അല്ലെങ്കില്‍ ഒരുപിടി നട്സ് പോലുള്ള ആശ്വാസകരമായ എന്തെങ്കിലും കഴിക്കുക. കഫീൻ പോലെയുള്ള ഭക്ഷണപഥാർത്ഥങ്ങൾ ഒഴിവാക്കുന്നതും നല്ല ഉറക്കം തരാൻ സഹായിക്കും

  • നല്ല ഉറക്ക സാഹചര്യങ്ങൾ

നിങ്ങളുടെ കിടപ്പുമുറി വിശ്രമത്തിനായി മാത്രം രൂപകല്‍പ്പന ചെയ്ത ഒരു ഇടമാക്കി മാറ്റുക എന്നാൽ മാത്രമെ സുഖകരമായ ഉറക്കം ലഭിക്കുകയുള്ളൂ. നല്ല കിടക്ക, മങ്ങിയ വെളിച്ചം, ശാന്തമായ അന്തരീക്ഷം എന്നിവ വളരെയധികം സഹായിക്കും. ഇതിനെല്ലാം പുറമെ കൃത്യമായ ദിനചര്യയും വളരെ പ്രധാനമാണ്. കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ഉറക്കചക്രത്തെ സഹായിക്കും.

Content Highlights- Are you struggling to sleep well at night? Try these tips

dot image
To advertise here,contact us
dot image