'യാപ്പ് ടാപ്പിംഗ്'; റിലേഷന്‍ഷിപ്പിലെ അപകടക്കെണി

നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാവുന്ന അപകടകരമായ ഡേറ്റിംഗ് പ്രവണതയെക്കുറിച്ച് അറിയാം

dot image

റിലേഷന്‍ഷിപ്പില്‍ ഓരോ പുതിയ ട്രെന്‍ഡുകള്‍ മാറിമാറി വന്നുകൊണ്ടിരിക്കുകയാണ്. പരസ്പരം പ്രണയിക്കുന്നു എന്നതിലുപരി ബന്ധങ്ങള്‍ക്കിടയില്‍ പല തരത്തിലുളള പുതിയ രൂപമാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതായത് മാറിക്കൊണ്ടിരിക്കുന്ന ഡേറ്റിംഗ് ട്രെന്‍ഡുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അത്തരത്തില്‍ ബന്ധങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന യാപ്പ്- ട്രാപ്പിംഗ് എന്ന ഡേറ്റിംഗ് ട്രെന്‍ഡിനെക്കുറിച്ച് അറിയാം.

എന്താണ് യാപ്പ് ട്രാപ്പിംഗ്, എങ്ങനെയാണ് ഇത് അപകകരമാകുന്നത്

നിങ്ങള്‍ ഒരാളുമായി ഡേറ്റിന് പോകുന്നു, പരസ്പരം സംസാരിക്കുന്നു. പക്ഷേ നിങ്ങളുടെ പ്രണയിനി / പ്രണയിതാവ് അവരുടെ മുന്‍കാല ബന്ധങ്ങളില്‍ എന്താണ് സംഭവിച്ചത്, അവര്‍ ഇപ്പോഴും അവരുടെ ബാല്യകാലസുഹൃത്തുക്കളുമായി എങ്ങനെ അടുപ്പത്തിലാണ്, അവരുടെ പ്രിയപ്പെട്ട ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്, അവര്‍ എവിടെയൊക്കെ യാത്രകള്‍ ചെയ്തിട്ടുണ്ട് എന്നിങ്ങനെ സ്വന്തം കാര്യങ്ങളെല്ലാം സന്തോഷത്തോടെ വിശദീകരിക്കുന്നു. അവര്‍ നിരന്തരം അവരെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുളളൂ. അവരുടെ ഇഷ്ടങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍ .

നിങ്ങളെക്കുറിച്ച് കേള്‍ക്കാനോ നിങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ച് അറിയാനോ അവര്‍ താല്‍പര്യപ്പെടില്ല. അങ്ങനെ നിങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെയും നിങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാതെയും നിങ്ങള്‍ ഒരു ഇരയായി തീരുകയാണ് ചെയ്യുന്നത്. ഈ പ്രവണതയെയാണ് യാപ്പ് ട്രാപ്പിംഗ് എന്ന് പറയുന്നത്. മര്യാദകൊണ്ടോ സ്‌നേഹംകൊണ്ടോ നിങ്ങള്‍ ചിലപ്പോള്‍ ആ ബന്ധങ്ങള്‍ക്കുളളില്‍ കുടുങ്ങിപോവുകയും ചെയ്യാറുണ്ട്.നിങ്ങളില്‍ പലരും യാപ്പ് ട്രാപ്പിംഗ് അനുഭവിച്ചിട്ടുണ്ടാവാം. അതില്‍നിന്ന് രക്ഷപെടാന്‍ ആഗ്രഹിക്കുന്നുമുണ്ടാവാം.

എങ്ങനെ യാപ്പ് ടാപ്പിംഗില്‍ നിന്ന് രക്ഷപെടാം

അവരോട് കാര്യം പറയാം

ഒരാള്‍ തന്നെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്കത് തീര്‍ച്ചയായും വളരെ ബുദ്ധിമുട്ടായി തോന്നും. സംഭാഷണത്തില്‍ നിങ്ങള്‍ ഒറ്റപ്പെട്ടതായി തോന്നുന്നുവെന്ന് മറ്റേ വ്യക്തിയെ നേരിട്ട് അറിയിക്കാം. അക്കാര്യം അവരോട് വ്യക്തമായി പറയുക.

താല്‍പര്യമില്ലായ്മ കാണിക്കുക

ഒരാളുടെ പെരുമാറ്റം നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുപോലെ തോന്നുകയാണെങ്കില്‍, സംഭാഷണത്തില്‍ നിങ്ങള്‍ ഒറ്റപ്പെടുകയാണെന്ന് തോന്നുകയാണെങ്കില്‍ നിങ്ങളുടെ ഇഷ്ടക്കുറവ് നിങ്ങള്‍ക്ക് പ്രകടിപ്പിക്കാം. ഇത് ആ വ്യക്തിയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പ്രേരിപ്പിക്കുകയും നിങ്ങള്‍ക്കും സംസാരിക്കാനും ആശയങ്ങള്‍ പ്രകടിപ്പിക്കാനുമുളള അവസരം ലഭിച്ചുകൊണ്ട് സംഭാഷണം കൂടുതല്‍ സ്വതന്ത്രമാകും.

വിഷയം മാറ്റുക
നിങ്ങളുടെ പങ്കാളി എപ്പോഴും അവരുടെ ഹൃദയത്തിനോടടുത്തു നില്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയാണെങ്കില്‍ സംഭാഷണത്തിനിടയില്‍ ഇടയ്ക്ക് വിഷയം മാറ്റി നോക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര തവണ സംഭാഷണത്തിനിടയില്‍ വിഷയം മാറ്റാന്‍ മടിക്കേണ്ടതില്ല.

ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കുറേയെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുകയും, ബന്ധം എന്ന് പറയുന്നത് രണ്ട് പേരും ഒരുപോലെ നില്‍ക്കേണ്ട ഇടമാണെന്നും മനസിലായിത്തുടങ്ങുകയും ചെയ്യും. അത് സംസാരത്തില്‍ മാത്രമല്ല തുടര്‍ന്നുള്ള ജീവിതത്തിലും പ്രകടമാവുകയും ചെയ്യും.

Content Highlights :Learn about the dangerous dating trend called yap tapping that could affect your relationship

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us