ശരീരം ഭാരം കുറയ്ക്കാന്‍ മാത്രമല്ല നടത്തം; നടക്കുന്ന ഓരോ മിനിറ്റിലും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

നടത്തത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഡോ. മനന്‍ വോറ സംസാരിക്കുന്നു

dot image

ടത്തം ഏറ്റവും ഫലപ്രദവും ലളിതവുമായ വ്യായാമമാണ്. രക്തസമ്മര്‍ദ്ദം, ശരീരഭാരം, ബോഡിമാസ് ഇന്‍ഡക്‌സ്(BMI) തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നത് മുതല്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കല്‍, രോഗ പ്രതിരോധ പ്രവര്‍ത്തനം വര്‍ധിപ്പിക്കല്‍, മാനസികാവസ്ഥ മെച്ചപ്പെടുത്തല്‍ എന്നിവ വരെയുളള കാര്യങ്ങളില്‍ നടത്തം നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

മുംബൈ ആസ്ഥാനമായുള്ള ഓര്‍ത്തോപീഡിക് സര്‍ജനും സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. മനന്‍ വോറ ഒരോ ചുവടുവയ്പ്പിലുമുള്ള നടത്തത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയില്‍ പറയുകയുണ്ടായി. ഒരു മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നടക്കുമ്പോള്‍ ശരീരം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു, എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഒരു മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ

നടത്തത്തിന്റെ ഓരോ മിനിറ്റിലും ശരീരത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്നറിയാം. ഒരു മിനിറ്റ് നടത്തത്തില്‍ രക്തയോട്ടം വര്‍ധിക്കും. പേശികളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ധിക്കും, ഓക്‌സിജനും പോഷകങ്ങളും എത്തിക്കുകയും ചെയ്യും. അഞ്ച് മിനിറ്റാകുമ്പോഴേക്കും ഗുണങ്ങള്‍ പിന്നെയും വര്‍ധിച്ചുതുടങ്ങും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ച് തുടങ്ങും. അപ്പോഴേക്കും വ്യക്തികള്‍ക്ക് മാനസികാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടുതുടങ്ങും.

പത്ത് മിനിറ്റും പ്രമേഹവും

പത്ത് മിനിറ്റ് എത്തുമ്പോള്‍ ശരീരം സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാന്‍ തുടങ്ങും. ഇത് പിരിമുറുക്കം കുറയാന്‍ സഹായിക്കും. കൂടാതെ ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. മെറ്റബോളിസം, രോഗപ്രതിരോധ പ്രതികരണം എന്നിവയുള്‍പ്പെടെ ശരീരത്തിലുടനീളമുള്ള വിവിധ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. സമ്മര്‍ദ്ദത്തോട് ശരീരത്തെ പ്രതികരിക്കാന്‍ സഹായിക്കുന്നതിലും ഇതിന് വളരെ പ്രധാന പങ്കുണ്ട്.

30 മിനിറ്റും ശരീരഭാരവും

30 മിനിറ്റാകുമ്പോള്‍ നടത്തം ശരീരത്തെ കൊഴുപ്പ് കത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നു. ശരീര ഘടന മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 30 മിനിറ്റ് നടത്തം ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഫിറ്റ്‌നസ് ദിനചര്യയില്‍ 30 മിനിറ്റ് നീളമുള്ള നടത്തം ലക്ഷ്യമിടാം.

45 മിനിറ്റും അമിത ചിന്തയും

നടത്തത്തിന്റെ ഗുണങ്ങള്‍ വര്‍ധിക്കുന്നതിലൂടെ ഗുണങ്ങളും വര്‍ധിക്കും. നടത്തം 45 മിനിറ്റ് പിന്നിടുമ്പോള്‍ അമിതമായ ചിന്ത കുറയ്ക്കുന്നു. ഒരു നീണ്ട നടത്തം മനസിനെ ശാന്തമാക്കുകയും ആവര്‍ത്തിച്ചുള്ള ചിന്തകളില്‍ നിന്ന് മുക്തിനേടാന്‍ സഹായിക്കുകയും ചെയ്യും.

ഒരു മണിക്കൂറും ഡോപാമൈന്‍ ഉത്പാദനവും

ഒരു മണിക്കൂര്‍ നടത്തം തലച്ചോറിന്റെ സുഖകരമായ ന്യൂറോ ട്രാന്‍സ്മിറ്ററായ ഡോപാമൈന്‍ വര്‍ധിപ്പിക്കുമെന്ന് ഡോ. വോറ പറയുന്നു. ലളിതമായ നടത്തം എല്ലാതരം രോഗങ്ങള്‍ക്കുമുള്ള മികച്ച ചികിത്സയാണ്. ചെറുതായി നടത്തം ആരംഭിച്ച് നടത്തത്തിന്റെ വേഗതയും ദൈര്‍ഘ്യവും കാലക്രമേണ വര്‍ധിപ്പിക്കുക. ദിനചര്യയില്‍ പുതിയ വ്യായാമങ്ങള്‍ ചേര്‍ക്കുന്നതിന് മുന്‍പ് വിദഗ്ധരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

Content Highlights :We know what happens to the body every minute of walking. Walking is the most effective and simplest exercise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us