'ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹർ, എന്നാൽ ചോദിക്കില്ല'; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് വാങ്ങിയിട്ടില്ല എന്നും തങ്ങൾ പറഞ്ഞു

'ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹർ, എന്നാൽ ചോദിക്കില്ല'; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
dot image

കോഴിക്കോട്: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് അർഹരാണ് എന്ന് യൂത്ത് ലീഗ് അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. നേരത്തെ ലീഗ് ഈ പദവി വഹിച്ചിട്ടുള്ളതാണ്.എന്നാൽ അതൊരു അവകാശവാദമായി ലീഗ് ചോദിക്കുന്നില്ല എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സംസ്ഥാനത്തെ ഉയർന്ന പോളിങ് ശതമാനം യുഡിഎഫിന് അനുകൂലമാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് ശക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ഭരണവിരുദ്ധ വികാരം അടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്. ലീഗ് മാത്രം ഇരുപതിന് മേലെ സീറ്റുകളിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് വാങ്ങിയിട്ടില്ല എന്നും തങ്ങൾ പറഞ്ഞു. അവസാന നിമിഷം വോട്ട് കിട്ടില്ലെന്ന് കണ്ടപ്പോൾ അതിന് വേണ്ടിയുള്ള പ്രചാരണമാണ് എന്നാണ് ഞങ്ങൾ മനസിലാക്കിയത്. മതം പറഞ്ഞ് വോട്ട് വാങ്ങുക എന്നത് നമ്മുടെ സമീപനമല്ല. അത് നമ്മുടെ പ്രത്യയശാസ്ത്രത്തിനെതിരാണ്. വിഷയം പരിശോധിക്കുമെന്നും നമ്മുടെ നിലപാട് ഇതല്ല എന്ന് ജനങ്ങളെ അറിയിക്കുമെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ന്യൂനപക്ഷങ്ങൾ ഇപ്പോഴും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നവരാണെന്നും അവർ യുഡിഎഫിൽ വിശ്വസിക്കുന്നവരാണ് എന്നും തങ്ങൾ പറഞ്ഞു. യുഡിഎഫ് ഥിഏകാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

Content Highlights: Munavvar Ali Shihab Thangal says IUML is eligible for Deputy CM post in Kerala but not making a formal claim now.

dot image
To advertise here,contact us
dot image