

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നതനുസരിച്ച് ഒരാള്‍ക്ക് ദിവസം 7-8 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണം. ഉറക്കക്കുറവ് മാത്രമല്ല വൈകിയുള്ള ഉറക്കവും ആരോഗ്യത്തെ നശിപ്പിക്കും. ചിലര്‍ക്ക് ജോലിത്തിരക്ക് കൊണ്ടും മറ്റ് ചിലര്‍ക്ക് ജീവിത രീതികൊണ്ടും വൈകിയുള്ള ഉറക്കം ശീലമാണ്. വൈകി ഉറങ്ങുന്ന ശീലവും ഉറക്കക്കുറവും ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വിജയവാഡയിലെ മണിപ്പാല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ.എന്‍ സന്ദീപ് പറയുന്നു.

ശരീരം നന്നാക്കാനായി ആരോഗ്യകരമായ ഭക്ഷണം കഴിച്ച് കൃത്യമായി വ്യായാമം ചെയ്തിട്ട് വൈകി ഉറങ്ങിയാലോ ? ചെയ്തതിനൊന്നും ഒരു ഫലവും ഉണ്ടാവില്ല എന്ന് മാത്രമല്ല ശരീരഭാരം വര്‍ധിക്കുകയും ചെയ്യും. അതായത് വൈകിയുളള ഉറക്കം ശരീരഭാരം വര്‍ധിക്കാനിടയാകും. ഉറക്കം മോശമാകുമ്പോള്‍ വിശപ്പ് ഹോര്‍മോണുകളായ ഗ്രെലിന്‍, ലെപ്റ്റിന്‍ എന്നിവയുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുന്നു.ഗ്രെലിന്റെ അളവ് കൂടുകയും വിശപ്പ് വര്‍ധിക്കുകയും ചെയ്യും. അതേസമയം ലപ്റ്റിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഉയര്‍ന്ന കലോറി ഭക്ഷണം, ലഘുഭക്ഷണങ്ങള്‍ എന്നിവ കഴിക്കാന്‍ തോന്നും. ഈ ഭക്ഷണശീലം ശരീരഭാരം വര്‍ധിക്കാനിടയാക്കുന്നു.

മോശമായ ഉറക്കം രോഗപ്രതിരോധസംവിധാനത്തെ മോശമാക്കും. ശരീരം അണുബാധകളെ ചെറുക്കാതെവരും. ഉറക്കത്തിനിടയിലാണ് അണുബാധകളെ ചെറുക്കാനും നീര്‍വീക്കം കുറയ്ക്കാനും സഹായിക്കുന്ന സൈറ്റോകൈന്‍ തന്‍മാത്രകളുടെ ഉത്പാദനം നടക്കുന്നത്. ഉറക്കക്കുറവ് ഉണ്ടാകുമ്പോള്‍ ഇവയുടെ ഉത്പാദനം കുറയുന്നു. അത്തരത്തിലുള്ള സംരക്ഷണ പ്രതികരണങ്ങള്‍ അടിച്ചമര്‍ത്തുന്നത് രോഗപ്രതിരോധശേഷി കുറയാനിടയാക്കുന്നു. ഇത് കാലക്രമേണ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലമാക്കുകയും വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഉറക്കക്കുറവ് ഉണ്ടാകുമ്പോള്‍ അത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളായ രക്തസമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയെ ബാധിക്കുന്നു. 6 മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,ഹൃദയാഘാതം,പക്ഷാഘാതം എന്നിവയുണ്ടാകാന്‍ കാരണമാകുന്നു.

ഉറക്കം ശരിയായില്ലെങ്കില്‍ അത് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. ഉറക്കക്കുറവ് സമ്മര്‍ദ്ദ ഹോര്‍മോണുകളായ കോര്‍ട്ടിസോളിനെ വര്‍ധിപ്പിക്കുന്നതുകൊണ്ട് ഉത്കണ്ഠ, ദേഷ്യം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
Content Highlights :The harmful effects of late bedtimes and lack of sleep on the body