

കൊളസ്‌ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ സാധാരണയായി പലരും ചിന്തിക്കുന്നത് അത് വണ്ണമുള്ള ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണെന്നാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ എല്ലാ ശരീരപ്രകൃതിയിലുമുള്ള ആളുകളെ ബാധിക്കുന്നുണ്ട്. അതില്‍ കൊളസ്‌ട്രോള്‍ ഏറ്റവുമധികം ബാധിക്കുന്നത് മെലിഞ്ഞിരിക്കുന്ന ആളുകളെയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ശരീരം ഭക്ഷണത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നു. എങ്കിലും കൂടുതലായും കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നത് കരളാണ്. കരളിലെ ഈ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതാകട്ടെ ജീനുകളും. ചില മെലിഞ്ഞ ആളുകളുടെ ശരീരത്തില്‍ ജനനം മുതല്‍ തന്നെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ പുറന്തള്ളപ്പെടും. ഈ കൊളസ്‌ട്രോള്‍ അവരുടെ ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇസഡ് . വെയ്‌സിയെപ്പോലുള്ള ഗവേഷകര്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്. ആരോഗ്യമുളള ശരീരമുളളവരില്‍പോലും എഫ്എച്ച് ജീനിന്റെ മ്യൂട്ടേഷനുകള്‍ 15 മടങ്ങ് കൂടുതല്‍ കാണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

സിഡിസി റിപ്പോര്‍ട്ടുകളും ഫാമിലി ഹാര്‍ട്ട് ഫൗണ്ടേഷന്റെ സ്ഥിതിവിവരക്കണക്കുകളും അനുസരിച്ച് ലോകമെമ്പാടുമായി ഏകദേശം 200 മുതല്‍ 250 വരെ ആളുകളില്‍ ഒരാള്‍ക്ക് FH (Familial hypercholesterolemia) ബാധിക്കുന്നു. LDLR, APOB അല്ലെങ്കില്‍ PCSK9 പോലുള്ള പ്രശ്നകരമായ ജീനുകള്‍ രക്തത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ നീക്കം ചെയ്യുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. മെലിഞ്ഞവരിലും അല്ലാത്തവരിലും ഈ അവസ്ഥ 50 വയസുകഴിയുമ്പോഴുളള ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് മയോക്ലിനിക്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. FH ഉള്ള കുട്ടികളില്‍ നേരത്തെതന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍ കാണിച്ചേക്കാം.

കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തികളിലേക്ക് നേരിട്ട് ഇറക്കിവിടുന്ന ട്രക്കുകള്‍ പോലെയാണ് LDL കൊളസ്‌ട്രോള്‍ പ്രവര്‍ത്തിക്കുന്നത്. 150 mg/ dl ല്‍ കൂടുതലുള്ള ട്രൈഗ്ലിസറൈഡുകള്‍(നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുള്ള കൊഴുപ്പുകളാണ് ട്രൈഗ്ലിസറൈഡുകള്‍ ) കുറഞ്ഞ HDL കൊളസ്‌ട്രോളിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുന്നു. ഇവ ഇന്‍സുലിന്‍ തകരാറുകളിലേക്കും ധമനികളില്‍ അസ്ഥിരമായ പ്ലാക്കുകള്‍ രൂപപ്പെടാനും കാരണമാകും. ഇത് മെലിഞ്ഞ ശരീരമുളളവരില്‍ വലിയ അപകടത്തിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ ലവല്‍ 200mg/ dl ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഫലപ്രദം. പഞ്ചസാര ഒഴിവാക്കുക പോലെയുള്ള ഭക്ഷണക്രമങ്ങളിലൂടെ ഇവ സന്തുലിതമാക്കാന്‍ ഒരു പരിധിവരെ സാധിക്കും.

പുരുഷന്മാരില്‍ 55 വയസിന് മുന്‍പോ സ്ത്രീകളില്‍ 65 വയസിന് മുന്‍പായോ ഹൃദയാഘാതം സംഭവിച്ച മാതാപിതാക്കളോ സഹോദരങ്ങളോ ഉണ്ടെങ്കില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് കൊളസ്‌ട്രോള്‍ ലെവല്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights:Cholesterol affects thin people the most; do you know why?