ആര്‍പ്പ് വിളിച്ച് കയ്യടിക്കുന്ന അഘോരികൾ, കൈ കൂപ്പിയാടുന്ന സ്ത്രീ; 'അഖണ്ഡ 2 ' തിയേറ്ററിനുള്ളിലെ ദൃശ്യങ്ങൾ

'അഖണ്ഡ' കണ്ട് കൈ കൂപ്പിയാടുന്ന സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മാനസിക നിയന്ത്രണം നഷ്ടമായ രീതിയില്‍ ആടിയ ഇവരെ ഒപ്പമുള്ള പുരുഷന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം

ആര്‍പ്പ് വിളിച്ച് കയ്യടിക്കുന്ന അഘോരികൾ, കൈ കൂപ്പിയാടുന്ന സ്ത്രീ; 'അഖണ്ഡ 2 ' തിയേറ്ററിനുള്ളിലെ ദൃശ്യങ്ങൾ
dot image

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ2: താണ്ഡവം. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും സിനിമയുടെ കളക്ഷൻ മികച്ചതാണ്. 50 കോടി ക്ലബ്ബിൽ സിനിമ ഇതിനോടകം ഇടം നേടി കഴിഞ്ഞു.

ഇപ്പോഴിതാ 'അഖണ്ഡ' കണ്ട് കൈ കൂപ്പിയാടുന്ന സ്ത്രീയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മാനസിക നിയന്ത്രണം നഷ്ടമായ രീതിയില്‍ ആടിയ ഇവരെ ഒപ്പമുള്ള പുരുഷന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഉത്തര്‍ പ്രദേശിലെ തിയേറ്ററില്‍ നിന്നുമുള്ള ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമ കാണാൻ എത്തിയ അഘോരികളുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവർ ആര്‍പ്പ് വിളിച്ച് എഴുന്നേറ്റ് കയ്യടിക്കുന്ന വീഡിയോ ആണ് സെപ്ഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഡിസംബർ 12 ന് തിയേറ്ററുകളിൽ ചിത്രം ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി കടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക.

Also Read:

പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്.

Content Highlights: 'Akhand 2' theater footage goes viral

dot image
To advertise here,contact us
dot image