മറവിരോഗത്തിനെ മറികടക്കാൻ ശാസ്ത്രം! പുതിയ കണ്ടുപിടിത്തം വഴിതിരിവാകും

ഈ കോശങ്ങളാണ് തലച്ചോറിന്‍റെ സംരക്ഷകർ എന്ന് ശാസ്ത്രജ്ഞർ പറയുന്നു

മറവിരോഗത്തിനെ മറികടക്കാൻ ശാസ്ത്രം! പുതിയ കണ്ടുപിടിത്തം വഴിതിരിവാകും
dot image

പ്രായമുള്ള വ്യക്തികളിലാണ് ന്യൂറോജനറേറ്റീവ് അസുഖങ്ങളായ അൽഷിമേഴ്‌സ് ഉൾപ്പെടെയുണ്ടാവാനുള്ള സാധ്യത കൂടുതൽ. വയസ് കൂടും തോറും തലച്ചോറിനുള്ളിലെ േ്രഗ ആൻഡ് വൈറ്റ് മാറ്ററുകൾ പതിയെ നഷ്ടമാകും. സ്ത്രീകളുടെ തലച്ചോറിനെക്കാൾ പ്രായമാകുന്നതിന് അനുസരിച്ച് പുരുഷന്മാരുടെ തലച്ചോറാണ് പെട്ടെന്ന് ചുരുങ്ങുന്നത്. എന്നാൽ അൽഷിമേഴ്‌സ് രോഗം പിടിപെടുന്നത് പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്. ഇക്കാര്യത്തിൽ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഗവേഷകർ ആശ്വാസകരമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. തലച്ചോറിൽ പ്രത്യേക പ്രതിരോധ കോശങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇതിന് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം വിശദീകരിക്കുന്നത്. ഈ മൈക്രോഗ്ലിയ(കോശങ്ങൾ) തലച്ചോറിലെ വീക്കം കുറയ്ക്കുകയും ഹാനികരമായ പ്രോട്ടീനുകൾ പടരുന്നത് തടസപ്പെടുത്തുകയും ചെയ്യും. ഈ കോശങ്ങൾ ഓർമകളെയും തലച്ചോറിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതായി ഗവേഷകർ മനസിലാക്കി. ഇത് അൽഷിമേഴ്‌സ് ചികിത്സാ രംഗത്തെ വലിയൊരു വഴിതിരിവാണ്.

തലച്ചോറിൽ കാണുന്ന ഒരു പ്രോട്ടീനാണ് PU.1. ഇവ ഡിഎൻഎ റീജിയണിൽ കാണപ്പെടുന്നവയാണ്. PU.1 ആണ് ഏത് ജീനുകളാണ് പ്രവർത്തനക്ഷമമാകേണ്ടത് അല്ലെങ്കിൽ നിശബ്ദമാക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ഈ പ്രോട്ടീന്റെ അളവ് കുറവുള്ള മൈക്രോഗ്ലിയയും പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെയും ആശയവിനിമയത്തെയും സഹായിക്കുന്ന T- സെല്ലുകളിൽ കാണപ്പെടുന്ന CD28 റെസെപ്റ്ററും തലച്ചോറിലുണ്ടാവുന്ന വീക്കത്തെ കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ മൈക്രോഗ്ലിയ അമിലോയിഡ് പ്ലക്കുകൾ അടിഞ്ഞ് കൂടുന്നതിനെ പ്രതിരോധിക്കും ഒപ്പം ടോക്‌സിക്കായ ടോ പ്രോട്ടീൻസ് പടരുന്നതിനെ തടുക്കുകയും ചെയ്യും. ഇവയെല്ലാം അൽഷിമേഴ്‌സിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.

വലിയെ ഒരു കോശങ്ങളുടെ കൂട്ടത്തിൽ കുറച്ച് ഭാഗം മാത്രമാണ് അൽഷിമേഴ്‌സ് പ്രതിരോധത്തിന്റെ ഭാഗമാകുന്ന കോശങ്ങളുള്ളു. പക്ഷേ ഇവയുടെ പ്രവർത്തനം വലിയരീതിയിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. എലികളിൽ നടത്തിയ പഠനത്തിൽ ഇവ തലച്ചോറിലെ വീക്കം നന്നായി കുറച്ച് ഓർമകൾ നിലനിർത്തുന്നതായി കണ്ടെത്തി. ഗവേഷകർ CD28നീക്കം ചെയ്ത ശേഷം നടത്തിയ പഠനത്തിൽ വീക്കം തീവ്രമായ അവസ്ഥയിലേക്ക് എത്തുന്നതായും പ്ലാക്കിന്റെ വളർച്ച കൂടുന്നതായും മനസിലാക്കി. ഇതോടെ ഇവയും ഓർമകളുമായി ബന്ധപ്പെട്ട് വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്ന് ഗവേഷകർ ഉറപ്പിച്ചു.

അൽഷിമേഴ്‌സിനെ ഇല്ലാതാക്കുന്ന ഒരു പ്രതിരോധ പ്രവർത്തനം മാത്രമായി മൈക്രോഗ്ലിയയുടെ സ്വാധീനത്തെ കുറച്ച് കാട്ടാൻ സാധിക്കില്ലെന്നും അവയെ തലച്ചോറിന്റെ സംരക്ഷകർ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Researches find new immune cells which can prevent Alzheimer's

dot image
To advertise here,contact us
dot image