

മദ്യപിച്ച ശേഷം ആളുകള്‍ക്ക് എക്കിള്‍ ഉണ്ടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നത് വാസ്തവമാണെങ്കിലും പലരും അതൊന്നും ശ്രദ്ധിക്കാറില്ല. അമിതമായി മദ്യപിക്കുകയും ചെയ്യും. ഒരാള്‍ മദ്യപിക്കുന്നതിന്റെ അളവ് കൂടുതലാണെന്നതിന്റെ സൂചനയാണ് എക്കിള്‍ ഉണ്ടാകുന്നത്. ഓ.. എക്കിള്‍ അല്ലേ വലിയ കാര്യമാക്കാനില്ല എന്ന് ഒരിക്കലും കരുതരുത് എക്കിള്‍ നിരുപദ്രകരമാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്വാസകോശത്തിന് അടിയിലുള്ള പേശിയായ ഡയഫ്രം ചുരുങ്ങുമ്പോള്‍ അത് വായുവിനെ ശക്തമായി തൊണ്ടിയലേക്ക് തള്ളും അപ്പോഴാണ് എക്കിള്‍ ഉണ്ടാകുന്നത്. ബെംഗളൂരുവിലെ പ്രാനുഷ്രെ ഗ്യാസ്‌ട്രോ ക്ലിനിക്കിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി എംഡി ഡോ. പ്രശാന്ത് ബി ഗാന്ധിയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.

മദ്യപിച്ചതിന് ശേഷം എക്കിള്‍ ഉണ്ടാകുന്നത് പലപ്പോഴും ആമാശയത്തിലെ നീര്‍ക്കെട്ട്, മ്യൂക്കോസലിനുണ്ടാകുന്ന പ്രകോപനം കേന്ദ്രനാഡീവ്യൂഹത്തിന്റെ മോഡുലേഷന്‍ എന്നിവ മൂലമാണ്. വലിയ അളവില്‍ മദ്യം കഴിക്കുമ്പോള്‍ ആമാശയം വികസിക്കുന്നു. അപ്പോള്‍ ആമാശയത്തിനും ഡയഫ്രത്തിനും സമീപം പ്രവര്‍ത്തിക്കുന്ന വാഗസ് നാഡി പ്രകോപിക്കപ്പെടുകയും ഒരു 'ഹിക്കപ്പ് റിഫ്‌ളക്‌സ്' ഉണ്ടാവുകയും ചെയ്യുന്നു. മദ്യം അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായതുകൊണ്ട് ഇത് ഗ്യാസ്ട്രിക് ആസിഡിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ആവരണത്തിന് വീക്കം വരുത്തുകയും എക്കിള്‍ ഉണ്ടാക്കുകയും ചെയ്യും.

ഡോ. ഗാന്ധി പറയുന്നതനുസരിച്ച് ബിയര്‍, സ്പാര്‍ക്ലിംഗ് വൈനുകള്‍, ഹാര്‍ഡ് ഡ്രിങ്കുകള്‍ എന്നിവയില്‍ ധാരാരാളം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തെ വികസിപ്പിക്കുകയും വാഗസ് നാഡികളുടെ അറ്റങ്ങള്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന വാതക കുമിളകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ബിയര്‍ കഴിക്കുമ്പോഴും എക്കിള്‍ ഉണ്ടാകുന്നത്. തണുപ്പിച്ച മദ്യം, ശീതള പാനിയങ്ങള്‍ എന്നിവയൊക്കെ കഴിക്കുമ്പോള്‍ ഇവ താപനിലയിലെ വ്യതിയാനം മൂലം അന്നനാളത്തിലെ മ്യൂക്കോസയെ ഉത്തേജിപ്പിക്കും. വിസ്‌കി, വോഡ്ക പോലുള്ള വീര്യം കൂടിയ മദ്യങ്ങള്‍ പ്രത്യേകിച്ച് അമിതമായി കഴിക്കുമ്പോള്‍ അത് അന്നനാളത്തെ കൂടുതല്‍ പ്രകോപിപ്പിക്കും. ബിയറും കാര്‍ബണേറ്റഡ് ആല്‍ക്കഹോളുകളും എക്കിള്‍ ഉണ്ടാകാന്‍ കാരണമാകും.

വേഗത്തില്‍ കുടിക്കുകയോ ഒഴിഞ്ഞവയറ്റില്‍ മദ്യം കഴിക്കുകയോ ചെയ്യുന്നത് എക്കിളിനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നു. മദ്യം വേഗത്തില്‍ കഴിക്കുന്നത് അധിക വായൂ ആമാശയത്തിലെത്താന്‍ കാരണമാകുന്നു. ഒഴിഞ്ഞവയറ്റില്‍ മദ്യം കഴിക്കുമ്പോള്‍ അത് ആമാശയ പാളിയെ നേരിട്ട് പ്രകോപിപ്പിക്കുകയും അസിഡിറ്റി വര്‍ധിപ്പിക്കുകയും നാഡീ ഉത്തേജനത്തിന് കാരണമാകുകയും ചെയ്യും. ഇത് ഹിക്കപ്പ് റിഫ്‌ളക്‌സിന് കാരണമാകുന്നു.
Content Highlights :Do you get dizzy after drinking? This is the reason