അപകടങ്ങളില്‍ പെടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ചുമട്ടുതൊഴിലാളികള്‍; റെഡ് ബ്രിഗേഡുമായി സിഐടിയു

അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം നേടിയ ആയിരം പേരുടെ 'റെഡ് ബ്രിഗേഡ്' രൂപവത്കരിച്ചിരിക്കുകയാണ് സിഐടിയു

അപകടങ്ങളില്‍ പെടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ചുമട്ടുതൊഴിലാളികള്‍; റെഡ് ബ്രിഗേഡുമായി സിഐടിയു
dot image

തൃപ്പൂണിത്തുറ: അപകടങ്ങളില്‍ പെടുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ചുമട്ടുതൊഴിലാളികള്‍. അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം നേടിയ ആയിരം പേരുടെ 'റെഡ് ബ്രിഗേഡ്' രൂപവത്കരിച്ചിരിക്കുകയാണ് സിഐടിയു. ഒരാള്‍ക്ക് പരിക്കേറ്റാല്‍ അയാളെ അപകടസ്ഥലത്തുനിന്നെടുക്കുന്നത് മുതല്‍ ആശുപത്രിയിലെത്തിക്കുന്നതുവരെ പ്രത്യേകം പരിശീലനം നേടിയവരാണ് ബ്രിഗേഡിലുള്ളത്.

യൂണിയന്‍ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ രൂപവത്കരിച്ച 'റെഡ് ബ്രിഗേഡി'ന്റെ പ്രവര്‍ത്തനോദ്ഘാടനം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എപ്പോഴും നിരത്തില്‍ ഉണ്ടാകുന്ന തൊഴിലാളികളായതിനാല്‍ വാഹനാപകടങ്ങളിലുള്‍പ്പെടെ പരിക്കേല്‍ക്കുന്നവരെ ശരിയായ രീതിയില്‍ ആശുപത്രികളിലെത്തിക്കാന്‍ റെഡ് ബ്രിഗേഡിനാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍ രാമു, യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ എം അഷറഫ്, സിപിഐഎം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി പി വാസുദേവന്‍, നേതാക്കളായ സി കെ മണിശങ്കര്‍, ടി വി സനില്‍കുമാര്‍, സി എന്‍ സുന്ദരന്‍, അഡ്വ. എസ് മധുസൂദനന്‍, ഡോ. എം എം ഹനീഷ് എന്നിവര്‍ സംസാരിച്ചു.

Content Highlights: CITU creats Red Brigade to help people in accidents

dot image
To advertise here,contact us
dot image