ആദ്യലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ റുമറ്റോയ്ഡ് വാതം പിടിപെട്ടിട്ടുണ്ടാകാം;പഠനം

ഈ ഗവേഷണം ഭാവിയില്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗനിര്‍ണയം, ചികിത്സ, രോഗം തടഞ്ഞുനിര്‍ത്തല്‍ എന്നിവയെ പൂര്‍ണമായും മാറ്റി മറിച്ചേക്കും.

ആദ്യലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ റുമറ്റോയ്ഡ് വാതം പിടിപെട്ടിട്ടുണ്ടാകാം;പഠനം
dot image

കൈകാലുകളിലെ സന്ധികള്‍ പെട്ടെന്ന് വീര്‍ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ടോ? അത്തരത്തില്‍ തീവ്രമായ വേദന അനുഭവപ്പെടുന്ന റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗമുള്ള ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ പുതിയ പഠനം പറയുന്നത് ആര്‍ത്രൈറ്റിസിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിങ്ങളുടെ ശരീരത്തില്‍ രോഗം ആരംഭിച്ചിട്ടുണ്ടാവും എന്നാണ്. ഈ ഗവേഷണം ഭാവിയില്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗനിര്‍ണയം, ചികിത്സ, രോഗം തടഞ്ഞുനിര്‍ത്തല്‍ എന്നിവയെ പൂര്‍ണമായും മാറ്റി മറിച്ചേക്കും.

സയന്‍സ് ട്രാന്‍സ്റ്റേഷണല്‍ മെഡിസിന്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന് ഉയര്‍ന്ന അപകട സാധ്യതയുള്ള ആളുകളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. സന്ധിവേദന അനുഭവപ്പെടുന്നതിന് മുന്‍പ് തന്നെ അവരുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ തകരാറിലായിരുന്നതായാണ് ഗവേഷണത്തില്‍ കണ്ടത്.

എന്താണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (RA ) സന്ധികളില്‍ വീക്കവും വേദനയും ഉണ്ടാക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുകയും സിനോവിയം എന്നറിയപ്പെടുന്ന സന്ധികളുടെ ആവരണത്തെ അത് ബാധിക്കുകയും ചെയ്യുമ്പോഴാണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. ശരീരത്തിന് ഇരുവശത്തുമുള്ള ഒരേ സന്ധിയെയാണ് രോഗം ബാധിക്കുന്നത്. കൈകാലുകള്‍ ചിലപ്പോള്‍ കണ്ണുകള്‍, ഹൃദയം, രക്തചംക്രമണവ്യൂഹം, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ഉണ്ടാകാന്‍ കാരണങ്ങള്‍

ആരോഗ്യമുള്ള ഒരു വ്യക്തിയിലെ രോഗപ്രതിരോധ സംവിധാനങ്ങള്‍ ബാക്ടീരിയ, വൈറസ് തുടങ്ങിയവയോട് പോരാടുന്നു. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് സന്ധികളെ ചലിക്കാന്‍ സഹായിക്കുന്ന ദ്രാവകം ഉത്പാദിപ്പിക്കുന്ന ശരീര കോശങ്ങളെ പുറത്തുനിന്ന് വന്ന അക്രമണകാരികളായി തെറ്റിദ്ധരിക്കുകയും ആ കോശങ്ങളെ ആക്രമിക്കാനുള്ള വീക്കം ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ പുറത്തുവിടുകയും ചെയ്യുന്നു. അങ്ങനെയാണ് സന്ധികളില്‍ വീക്കം ഉണ്ടാകുന്നത്.

രോഗം നേരത്തെ കണ്ടെത്തുന്നത് വേദനയില്‍നിന്നും ശസ്ത്രക്രിയയില്‍നിന്നും ആശ്വാസം നല്‍കും

സന്ധികളില്‍ വീക്കം, ക്ഷീണം എന്നിവയൊക്കെ ഉണ്ടാകുന്നത് വരെ കാത്തിരുന്ന് രോഗ നിര്‍ണയം നടത്തുന്നതിന് പകരം ഈ പഠനം പറയുന്നതനുസരിച്ച് സന്ധികള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുന്നതിന് മുന്‍പ് രോഗം നിര്‍ണയിക്കാന്‍ സാധിച്ചാല്‍ ഗുണപ്രദമാണ്. രോഗം നേരത്തെ കണ്ടെത്തുന്നതിനായി രക്തപരിശോധനകളും രോഗപ്രതിരോധ സംവിധാനങ്ങളും ഭാവിയില്‍ ഉണ്ടായേക്കാം. നേരത്തെ ചികിത്സ ലഭിക്കുന്നത് രോഗിയെ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന വേദന, മരുന്നുകള്‍, ശസ്ത്രക്രിയ എന്നിവയില്‍നിന്ന് സംരക്ഷിക്കും.

Content Highlights :Study suggests rheumatoid arthritis may be present in the body years before joint pain appears





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image