
ഉറക്കമില്ലായ്മ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. നല്ല ഉറക്കചക്രമില്ലാത്ത ഒരാള്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. അത്തരത്തില്‍ ഉറക്കപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരാളാണെങ്കിൽ നിങ്ങള്‍ക്കായി ഒരു നുറുങ്ങ് വിദ്യയാണ് ഇനി പറയാന്‍ പോകുന്നത്.നിങ്ങളുടെ പക്കല്‍ സോക്‌സുണ്ടെങ്കില്‍ അതുപയോഗിച്ച് വേഗത്തിലുള്ള ഉറക്കം ലഭിക്കുന്ന ഒരു വിദ്യ പരീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രിയില്‍ സോക്‌സിട്ട് ഉറങ്ങുകയാണെങ്കില്‍ ഇത് മെലാറ്റോണിന് സപ്ലിമെന്റുകള്‍ക്ക് ബദലായി പ്രവര്‍ത്തിക്കുകയും സുഖകരമായ ഉറക്കം നല്‍കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉറക്കത്തിന് മെലാറ്റോണിൻ പോലെ തന്നെ ഫലപ്രദമാണ് സോക്‌സ് ധരിച്ച് ഉറങ്ങുന്നത്. സോക്സ് ധരിച്ച് കിടക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ ചൂടാകുകയും വേഗത്തിലുളള ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. പല ഓവര്‍ ദി കൗണ്ടര്‍ മരുന്നുകളെ പോലെ ഫലപ്രദമാണ് ഇത്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെറു ചൂടുള്ള വെള്ളത്തില്‍ കുളിച്ച ശേഷം സോക്‌സിട്ട ഉറങ്ങുക. ഇനി കുളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കാല് ചെറു ചൂടു വെള്ളത്തില്‍ മുക്കി തുടച്ചതിന് ശേഷം സോക്‌സിട്ട് പരിക്ഷിച്ച് നോക്കാം.
കൈകാലുകള്‍ ചൂടാകുന്നത് വഴി രക്തക്കുഴലുകളെ വികസിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മൾ ഉറങ്ങാൻ കിടക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് ഏകദേശം 2 മുതൽ 3° F വരെ താഴുന്നതിനാൽ ഇത് വളരെ പ്രധാനമാണ്. അതിനാൽ ഉറക്ക പ്രശ്നങ്ങൾ നേരിടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ നുറുങ്ങ് വിദ്യ ഒന്നു പരീക്ഷിക്കാവുന്നതാണ്.
Content Highlights- Do you have socks on hand? But here's a trick to fall asleep quickly