പാകിസ്താന് ഒരു ശതമാനം പോലും സാധ്യത ഇല്ല! അഭിഷേക് കളിച്ചില്ലെങ്കിലും തൂക്കും; തുറന്നു പറഞ്ഞ് മുൻ താരം

പാകിസ്താന്റെ പ്രധാന ബാറ്റർ ഷഹീൻ അഫ്രീദിയാണെന്നും ഇതിനാൽ തന്നെ അവർക്ക് സാധ്യതയൊന്നും കൽപിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പാകിസ്താന് ഒരു ശതമാനം പോലും സാധ്യത ഇല്ല! അഭിഷേക് കളിച്ചില്ലെങ്കിലും തൂക്കും; തുറന്നു പറഞ്ഞ് മുൻ താരം
dot image

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താന് ഒരു ശതമാനം പോലും വിജയ സാധ്യത കൽപിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ക്രിസ് ശ്രീകാന്ത്. 41 വർഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പ് ഫൈനലിൽ കലിക്കാൻ ഒരുങ്ങുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലിൽ പാകിസ്താനെ ഇന്ത്യ അനായാസം തോൽപിച്ച് വിടുമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ടൂർണമെന്റിലെ രണ്ട് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ അനായാസം തോൽപ്പിച്ചിരുന്നു.

'പാകിസ്താന് ഒരു ശതമാനം പോലും സാധ്യത ഞാൻ കൽപിക്കുന്നില്ല. ശ്രീലങ്കക്കെതിരെ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് ചോദിക്കാം. എന്നാൽ ആ ഖലിയിൽ ബുംറ ഇല്ലായിരുന്നു എന്ന കാര്യം നിങ്ങൾ മറക്കരുത്. പകരം കളിച്ച ഹർഷിത് റാണ ഒരു സാധാരണ ബൗളർ മാത്രമാണ്. അവൻ ഒരു ഫിലിം ബൗളർ മാത്രമാണ്. അവനെ അടിച്ചിട്ട് മാത്രമാണ് ശ്രീലങ്ക കോൺഫിഡൻസ് വീണ്ടെടുത്തത്. ബുംറയും റാണയും തമ്മിലും കടലോളം വ്യത്യാസമുണ്ട്.

ഇന്ത്യ പാകിസ്താനെ തോൽപ്പിക്കും. അതെ, ഇന്ത്യയുടെ പ്രധാന കളിക്കാരൻ അഭിഷേക് ശർമയാണ്. പക്ഷേ അഭിഷേക് ശർമ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ശരാശരി നിയമപ്രകാരം നാളെ അദ്ദേഹം പരാജയപ്പെട്ടാലും, ശുഭ്മാൻ ഗിൽ, കുറച്ച് അവസരം ലഭിച്ച സഞ്ജു സാംസൺ, തിലക് വർമ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്,' ശ്രീകാന്ത് പററഞ്ഞു.

പാകിസ്താന്റെ പ്രധാന ബാറ്റർ ഷഹീൻ അഫ്രീദിയാണെന്നും ഇതിനാൽ തന്നെ അവർക്ക് സാധ്യതയൊന്നും കൽപിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Kris Srikanth Says Pakistan Dont have a chance in Asia cup finals

dot image
To advertise here,contact us
dot image