
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ സ്‌ക്വാഡിനെതിരെ ആദ്യ ജയവുമായി നേപ്പാൾ. വെസ്റ്റ് ഇൻഡീസിനെതിരെയാണ് നേപ്പാളിന്റെ മികച്ച വിജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തില്‍ വെച്ചാണ് നേപ്പാൾ വിൻഡീസിനെ തോൽപ്പിച്ചത്. 19 റൺസിനായിരുന്നു നേപ്പാളിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നേപ്പാൾ മുന്നിലെത്തി.
നേപ്പാൾ ഉയർത്തിയ 149 റൺസ് പിന്തുടരാൻ ഇറങ്ങിയ വിൻഡീസിന്റെ പോരാട്ടാം 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 129ൽ അവസാനിച്ചു. കുശാൽ ബുർതെൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ, ക്യാപ്റ്റൻ രോഹിത് പൗഡൽ, ലജിത് രാജ്ബാൻസി, നന്ദൻ യാദവ്, കരൺ കെസി, ദീപേന്ദ്ര സിങ് ഐറി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിൻഡീസ് ബാറ്റർമാർ റണ്ണൗട്ടായിരുന്നു. 25 പന്തിൽ 22 റൺസ് നേടിയ നവീൻ ബിദൈസിയാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ അകൈൽ ഹുസൈൻ ഒമ്പത് പന്തിൽ 18 റൺസ് നേടി.
Nepal edge out the West Indies by 19 runs to seal a historic first win against a Test-playing nation in Sharjah 👏#NEPvWI 📝: https://t.co/0dFqI76KHW pic.twitter.com/byhjseLYlx
— ICC (@ICC) September 27, 2025
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് വേണ്ടി ക്യാപ്റ്റൻ രോഹിത് 38 റൺസ് നേടി. കുശാൽ മല്ല (30), ഗുൽസാൻ ജാ (22) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കഴ്ചവെച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു നേപ്പാൾ 148 റൺസ് നേടിയത്. വെസ്റ്റ് ഇൻഡീസിനായി വെറ്ററൻ താരം ജേസൺ ഹോൾഡർ നാല് വിക്കറ്റ് നേടിയപ്പോൾ നവീൻ ബിദൈസി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 38 റൺസും ഒരു വിക്കറ്റും സ്വന്തമാക്കിയ നേപ്പാളിന്റെ ക്യാപ്റ്റൻ രോഹിത് പൗഡലാണ് കളിയിലെ താരമായത്.
Content Highlights- Nepal Won their First game against top team by beating West Indies