
ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളായിരുന്നു വിവേക് ഒബ്‌റോയ്. 2003 ൽ നടൻ വിളിച്ചു വരുത്തിയ ഒരു പത്ര സമ്മേളനത്തിലൂടെയാണ് നടന്റെ കരിയർ തന്നെ തകിടം മറിയുന്നത്. സൽമാൻ ഖാനെതിരെയായിരുന്നു അന്ന് വിവേക് സംസാരിച്ചിരുന്നത്.
സല്‍മാന്‍ ഖാന്‍ തന്നെ വേട്ടയാടുന്നുവെന്നും സിനിമകള്‍ ഇല്ലാതാക്കുന്നുവെന്നുമാണ് വിവേക് ഒബ്‌റോയ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. തന്റെ കാമുകിയും സല്‍മാന്റെ മുന്‍ കാമുകിയുമായ ഐശ്വര്യ റായ്ക്ക് സല്‍മാനില്‍ നിന്നും നേരിടേണ്ടി വന്നതിനെക്കുറിച്ചും വിവേക് അന്ന് വെളിപ്പെടുത്തി. ഇത് വിവേക് ഒബ്‌റോയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇപ്പോൾ ഇക്കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കുകയാണ് നടൻ. പ്രഖർ ഗുപ്തയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഇപ്പോൾ അതോർക്കുമ്പോൾ ചിരി വരുന്നു. ഇന്ന് ഞാൻ അന്ന് എനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തിരിക്കുകയോ അവയെ കാര്യമാക്കുകയോ ചെയ്യുന്നില്ല. അന്നത്തെ സംഭവത്തിൽ മറക്കാന്‍ സാധിക്കാത്തത് അമ്മയുടെ മുഖവും അച്ഛന്റെ പ്രതികരണവുമാണ്. അമ്മയുടെ കണ്ണുനീർ മറക്കാന്‍ സാധിക്കുന്നില്ല. അതും മറക്കാനായിരുന്നു ശ്രമം. ആ ഓര്‍മകള്‍ കൂടുതല്‍ നെഗറ്റീവ് ചിന്തകള്‍ ആണ് നല്‍കിയിരുന്നത്,' വിവേക് ഒബ്‌റോയ് പറഞ്ഞു.
'ഒരു ഘട്ടത്തില്‍ എല്ലാവരും എന്നെ ബോയ്‌ക്കോട്ട് ചെയ്യാന്‍ തുടങ്ങി. എനിക്കൊപ്പം ജോലി ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ല. നേരത്തെ ഒപ്പിട്ട പല സിനിമകളില്‍ നിന്നും എന്നെ പുറത്താക്കി. ഭീഷണിപ്പെടുത്തുന്ന കോളുകള്‍ പതിവായി. എന്റെ സഹോദരിയ്ക്കും അമ്മയ്ക്കും അച്ഛനും വരെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ വന്നിരുന്നു.
അന്നത്തെ വിവാദങ്ങള്‍ക്കിടെയാണ് വിവേകും ഐശ്വര്യ റായിയും പിരിയുന്നത്. വിവേക് ഐശ്വര്യയുടെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും, അന്നത്തെ സംഭവത്തോടെ തന്റെ വ്യക്തിജീവിതം പോലും തകർന്നു എന്ന് അദ്ദേഹം പറഞ്ഞു.'അതിന് പുറമെ എന്റെ വ്യക്തി ജീവിതം ആകെ തകര്‍ന്നു. ഞാന്‍ വിഷാദരോഗിയായി. എല്ലാ അമ്മ ബോയ്‌സിനേയും പോലെ ഞാനും അമ്മയുടെ അടുത്ത് ചെന്നിരുന്ന് കുറേ കരഞ്ഞു. എന്തുകൊണ്ട് ഞാന്‍? എന്ന് ചോദിച്ചുകൊണ്ടിരുന്നു. നീ അവാര്‍ഡുകള്‍ നേടുമ്പോഴും സിനിമ ചെയ്യുമ്പോഴും ആരാധകര്‍ പിന്തുടരുമ്പോഴും ആ ചോദ്യം ചോദിക്കാറുണ്ടോ എന്നായിരുന്നു അമ്മയുടെ പ്രതികരണം,' വിവേക് ഒബ്‌റോയ് കൂട്ടിച്ചേർത്തു.
Content Highlights: vivek Oberoi says he was fired from films he signed a contract for