ഭാര്യ മദ്യപാനം നിര്‍ത്തി; വിവാഹമോചനം വേണമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് യുവതി

മദ്യം ഉപേക്ഷിക്കാനുള്ള തൻ്റെ തീരുമാനമാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്ന് റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റില്‍ സ്ത്രീ പറഞ്ഞു

ഭാര്യ മദ്യപാനം നിര്‍ത്തി; വിവാഹമോചനം വേണമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്ന് യുവതി
dot image

ദാമ്പത്യത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ പലകാരണങ്ങളുണ്ട്. സാമ്പത്തികം, ഗാര്‍ഹിക പീഢനം അങ്ങനെ പലതും. എന്നാല്‍ ഭാര്യ മദ്യപാനം ഉപേക്ഷിച്ചതുകൊണ്ട് ഭര്‍ത്താവ് വിവാഹമോചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സംഭവം അപൂര്‍വ്വമായിരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പങ്കുവച്ച കുറിപ്പിലാണ് യുവതി തന്റെ വിഷമം പങ്കുവെച്ചത്. 18 വര്‍ഷമായിട്ടുള്ള ദാമ്പത്യജീവിതത്തിനിടയില്‍ ഇത് ആദ്യമാണ് തങ്ങൾക്കിടയിൽ വഴക്കുണ്ടാകുന്നതും ഇവർ പറയുന്നുണ്ട്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

ഭര്‍ത്താവും കുടുംബസുഹൃത്തുക്കളും ഒത്തുള്ള അവസരങ്ങളില്‍ യുവതി മദ്യം ഉപയോഗിച്ചിരുന്നു. പിന്നീട് ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും അവര്‍ മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തി. പിന്നീട് വീണ്ടും മദ്യപിക്കാന്‍ ആരംഭിച്ചെങ്കിലും മൈഗ്രേനും ഉത്കണ്ഠയും മൂലമുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും മാതാപിതാക്കളുടെ ഉപദേശപ്രകാരം മദ്യം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

പക്ഷേ ഇതോടുകൂടിയാണ് ഇരുവർക്കുമിടയിൽ പ്രശ്‌നം വഷളാകുന്നതെന്നാണ് യുവതി പറയുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മദ്യപിക്കാന്‍ വിളിക്കുകയും അദ്ദേഹത്തിന്റെ താല്‍പര്യത്തിന് വഴങ്ങി യുവതിയും ഗ്ലാസില്‍ മദ്യം കുടിക്കാന്‍ എടുത്തെങ്കിലും ഒരു സിപ് പോലും എടുക്കാനാവാതെ അവള്‍ ഗ്ലാസ് മാറ്റിവച്ചു. ഇതോടെ ഭർത്താവ് കോപാകുലനാകുകയായിരുന്നു. ജീവിതത്തില്‍ മറ്റാരും തന്നോടൊപ്പെം മദ്യം കഴിക്കുന്നത് നിഷേധിച്ചിട്ടില്ല എന്ന് ഭർത്താവ് പറഞ്ഞതായും യുവതി പറയുന്നു.

ഭാര്യ തന്നോടൊപ്പം മദ്യപിച്ചില്ലെങ്കില്‍ താന്‍ ഒറ്റപ്പെട്ടു പോകുമെന്നും ഏകാന്തത തോന്നുമെന്നുമാണ് ഭര്‍ത്താവ് പറയുന്നതെന്നാണ് യുവതി കുറിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു സ്ഥിരം മദ്യപാനി അല്ലെന്നും യുവതി പറയുന്നുണ്ട്. ബന്ധം മോശമായതിന് കാരണം താനാണെന്ന് ഭര്‍ത്താവ് കുറ്റപ്പെടുത്തുന്നതായും യുവതി കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. താന്‍ എന്തുകൊണ്ടാണ് മദ്യപിക്കാത്തതെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് അത് ചെവിക്കൊണ്ടില്ലെന്നും അവര്‍ പറയുന്നു. ഭാര്യയുടെ ഈ പ്രവൃത്തി മൂലം തനിക്ക് വിവാഹമോചനം വേണമെന്നാണ് ഭര്‍ത്താവിന്റെ പക്ഷം.

യുവതിയുടെ പോസ്റ്റിന് താഴെ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയ്. ഭാര്യയെ ഒരു മോശം വ്യക്തിയായി ചിത്രീകരിക്കുകയാണ് അയാളെന്നാണ് ഒരാളുടെ പ്രതികരണം. കുടുംബബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു കൗണ്‍സിലിംഗിന് പോകണമെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. കുടുംബ ബന്ധത്തെക്കാള്‍ വലുതാണ് മദ്യമെന്ന് മറ്റൊരാള്‍ അഭിപ്രായം പങ്കുവച്ചു.

Content Highlights :Husband threatens to divorce wife because she stopped drinking

dot image
To advertise here,contact us
dot image