രാവിലെ എട്ടിനും ഒമ്പതിനുമിടയിൽ ചായ കുടിക്കാറുണ്ടോ? ഒരു കരുതൽ നല്ലതാണ്!

ചായയും കാപ്പിയും കുടിക്കാനുമൊരു സമയമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്

രാവിലെ എട്ടിനും ഒമ്പതിനുമിടയിൽ ചായ കുടിക്കാറുണ്ടോ? ഒരു കരുതൽ നല്ലതാണ്!
dot image

രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുള്ളവരാണ് ചിലരെങ്കിലും. ആ ശീലം നല്ലതല്ലെന്ന് പല തവണ പറഞ്ഞ് കഴിഞ്ഞു. എങ്കിലും ചായയും കാപ്പിയും കുടിക്കുന്നത് ഉപേക്ഷിക്കാൻ പറ്റുമോ? അതില്ലല്ലേ... എന്ത് ചെയ്യുമ്പോഴും അതിനൊരു സമയമുണ്ട്.. അതേ, ചായയും കാപ്പിയും കുടിക്കാനുമൊരു സമയമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഓഹ് ! ഒരു ചായയോ കാപ്പിയോ കുടിക്കാൻ പ്രത്യേക സമയമോ എന്നാണോ ചിന്ത?. എന്നാൽ അങ്ങനെയുണ്ട്.

ഇഷ്ടമുള്ളപ്പോൾ, ചെറിയൊരു ക്ഷീണമോ ഉറക്കമോ വരുമ്പോൾ ഒരു ചായ കുടിക്കാമെന്ന് കരുതുന്നവരെല്ലാം ഇതുകൂടി ശ്രദ്ധിക്കുക. രാവിലെ എട്ട് മണിക്കും ഒമ്പതിനുമിടയിൽ ശരീരം ഉയർന്ന അളവിൽ നമ്മെ ഉറക്കത്തില്‍ നിന്നും ഉണർത്താൻ സഹായിക്കുന്ന കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സമയത്ത് കഫീനടങ്ങിയ കാപ്പിയും നമ്മുടെ ഫേവറിറ്റായ ചായയുമൊക്കെ കുടിക്കുന്നത് പരിഭ്രാന്തിയുണ്ടാക്കാൻ ഇടയാക്കുമത്രേ. അതുകൊണ്ട് ആ ശീലം വേണ്ട.

ഇനി എപ്പോഴാണ് ചായയും കാപ്പിയുമൊക്കെ കുടിക്കാനുള്ള ആ നല്ല സമയം എന്നാണ് ചിന്തിക്കുന്നതെങ്കിൽ, അത് കോർട്ടിസോളിന്റെ അളവ് കുറയാൻ തുടങ്ങുന്ന 9.30ക്കും 11.30ക്കും ഇടയിലാണ്. ഇത് പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഒരു കാര്യം കൂടി, രാവിലെ ചായയും കാപ്പിയും കുടിക്കുന്നതിൽ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. പ്രഭാതഭക്ഷണിലും ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന റോളുകളും പേസ്ട്രികളുമൊന്നും രാവിലെ കഴിക്കാതിരിക്കുക. സ്മൂത്തി, കോൺഫ്‌ളക്‌സ് എന്നിവയൊക്കെ ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും നാരും പോഷകങ്ങളുമൊക്കെ ഇവയിൽ കുറവായതിനാലും പഞ്ചസാര അടങ്ങിയിട്ടുള്ളതിനാലും ഇവയും ശരീരത്തിന് നല്ലതല്ല.
Content Highlights: There is a proper time to drink Coffee and Tea

dot image
To advertise here,contact us
dot image