
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു. ഡൽഹിയിലെ വച്ച് നടന്ന ചടങ്ങിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ തങ്ങളുടെ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ഇപ്പോഴിതാ അവാർഡ് നേട്ടത്തിനൊപ്പം മറ്റൊരു പ്രത്യേകത കൂടി സംഗീത സംവിധയകാൻ ജി വി പ്രകാശ് കുമാറിനെ തേടി എത്തിയിരിക്കുകയാണ്.
നേരത്തെ 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിന് ജി വി പ്രകാശ് കുമാറിന് പുരസ്‌കാരം ലഭിച്ചിരുന്നു. സൂരരൈ പോട്രു എന്ന സിനിമയാണ് അദ്ദേഹത്തിനെ അവാർഡിന് അർഹനാക്കിയത്. ഇപ്പോഴിതാ വീണ്ടും ജി വി പ്രകാശ് കുമാറിനെ തേടി ദേശീയ പുരസ്‌കാരം എത്തിയിരിക്കുകയാണ്. ഇത്തവണ വാത്തി എന്ന ധനുഷ് ചിത്രത്തിലെ ഗാനങ്ങൾക്കാണ് ജി വി പിക്ക് അവാർഡ് ലഭിച്ചത്. ഇതോടെ സംഗീത സാമ്രാട്ട് ഇളയരാജയ്ക്ക് ശേഷം പശ്ചാത്തലസംഗീതത്തിനും ഗാനങ്ങൾക്കും ദേശീയ പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ സംഗീത സംവിധായകനായി ജി വി പ്രകാശ് കുമാർ മാറി. മലയാള ചിത്രമായ പഴശ്ശിരാജ, തമിഴ് ചിത്രം തറൈ തപ്പട്ടൈ എന്നീ സിനിമകൾക്കാണ് ഇളയരാജയ്ക്ക് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. അതേസമയം, സാഗര സംഗമം, സിന്ധു ഭൈരവി, രുദ്ര വീണ എന്നീ സിനിമകൾക്കാണ് ഇളയരാജയെ തേടി മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം എത്തിയത്.
Then, National Award for #SooraraiPottru (BGM)
— AmuthaBharathi (@CinemaWithAB) September 23, 2025
Now, National Award for #Vaathi (Songs)
After ARR & Ilaiyaraaja, #GVPrakash the only musician to win National Award for both BGM & Songs👏🔥 pic.twitter.com/MpO1riZ1eg
നിരവധി സിനിമകളാണ് ഇനി ജി വി പ്രകാശിന്റേതായി പുറത്തിറങ്ങാനുള്ളത്. ധനുഷ് ചിത്രമായ ഇഡ്‌ലി കടൈ ആണ് അതിൽ ഏറ്റവും പുതിയത്. ചിത്രം ഒക്ടോബർ ഒന്നിന് പുറത്തിറങ്ങും. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം.
ഒപ്പം സൂര്യ-വെങ്കി അറ്റ്‌ലൂരി ചിത്രത്തിനും സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് ഇത്. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നത് എന്നാണ് വിവരം.
Content Highlights: GV Prakash Kumar breaks Ilaiyaraja's record