കാന്‍സര്‍ അതിജീവിതരാണോ; വീണ്ടും വരാതിരിക്കാന്‍ ഇവ കഴിക്കാം

നിത്യവും വെളുത്തുള്ളി നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആഹാരത്തിന്റെ രുചി വര്‍ധിപ്പിക്കും എന്നുമാത്രമല്ല, അനാവശ്യമായ കോശ വ്യതിയാനങ്ങളെ അത് പ്രതിരോധിക്കുകയും ചെയ്യും

dot image

കാന്‍സറിന്റെ ഭീകരത ഒട്ടും കുറഞ്ഞിട്ടില്ലെങ്കിലും കാന്‍സര്‍ ബാധിതര്‍ പണ്ടുകാലത്തേക്കാള്‍ കൂടുതലാണ്. തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുകയാണെങ്കില്‍ കാന്‍സറിനെ അതിജീവിക്കാനും സാധിക്കും. ആരോഗ്യപ്രദമായ ഡയറ്റിലൂടെയും വര്‍ക്ക് ഔട്ടുകളിലൂടെയും ആരോഗ്യം വീണ്ടെടുക്കണം. കാന്‍സറിനെ അതിജീവിച്ചവര്‍ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് വീണ്ടും അസുഖം വരാനുള്ള സാധ്യത കുറയ്ക്കുമത്രേ. ന്യൂട്രീഷ്യനിസ്റ്റായ ഡോ. നീതി ശര്‍മ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇവ ഏതാണെന്ന് പ്രതിപാദിക്കുന്നുണ്ട്.

വെളുത്തുള്ളി

അലിസിന്‍ പോലുള്ള സംയുക്തങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. പഠനങ്ങളില്‍ ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള സംയുക്തങ്ങളില്‍ ഒന്നാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിത്യവും വെളുത്തുള്ളി നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആഹാരത്തിന്റെ രുചി വര്‍ധിപ്പിക്കും എന്നുമാത്രമല്ല, അനാവശ്യമായ കോശ വ്യതിയാനങ്ങളെ അത് പ്രതിരോധിക്കുകയും ചെയ്യും.

ബെറികള്‍

ബ്ലൂബെറി, റാസ്‌ബെറി, സ്‌ട്രോബെറി മുതലായവ ആന്റിഓക്‌സിഡന്റുകളാലും വിറ്റമിനുകളാലും സമൃദ്ധമാണ്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് ഡാമേജുകളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇത് കാന്‍സറുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഡവലപ്പ്‌മെന്റാണ്. ഇതിലേക്ക് യോഗര്‍ട്ട്, ഓട്‌സ് എന്നിവ ചേര്‍ത്ത് കഴിക്കാം.

ഇലക്കറികള്‍

ഇലക്കറികള്‍ പോഷക സമ്പുഷ്ടമാണ്. ഇത് മിനറല്‍സ്, ഫൈബര്‍, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ നിറഞ്ഞതാണ്. ഇത് സെല്ലുലാര്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ സഹായിക്കും. കാന്‍സറിനുള്ള സാധ്യത കുറയ്ക്കും.

മഞ്ഞള്‍

ബയോആക്ടീവ് കോംപൗണ്ടായ കുര്‍കുമിന്‍ ധാരാളം മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് ചില കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയാനുള്ള കെല്‍പ്പുണ്ട്. കറികളിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കാം.

പച്ചക്കറികള്‍

ബ്രോക്കോളി, ബ്രസ്സല്‍സ്, കോളിഫ്‌ളവര്‍ എന്നിവ കാന്‍സര്‍ പ്രതിരോധ പച്ചക്കറികളെന്നാണ് അറിയപ്പെടുന്നത് തന്നെ. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതാണ്. പ്രത്യേകിച്ച് സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് എന്നിവയ്ക്ക് ഇത് ഗുണം ചെയ്യും.

Content Highlights:Top Foods for Cancer Survivors: Boost Your Health and Reduce Future Risks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us