നീതികരിക്കാനാകാത്ത കാര്യങ്ങളാണ് ആ സ്ഥാനത്ത് ഇരുന്ന് ചെയ്തത്;സജി നന്ത്യാട്ടിന്റെ രാജി അംഗീകരിച്ച് ഫിലിം ചേംബർ

"ചേംബറുമായി ബന്ധപ്പെട്ട് സജിക്ക് ഒരു പ്രശ്‌നവും ഇല്ലായിരുന്നു"

dot image

സിനിമാസംഘടനകളുടെ തിരഞ്ഞെടുപ്പിൽ പല തരത്തിലുള്ള വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെടുന്നത്. ഫിലിം ചേംബറിലെ ജനറൽ സെക്രട്ടറിയായിരുന്ന സജി നന്ത്യാട്ട് സമർപ്പിച്ച രാജി ഫിലിം ചേംബർ ഏകകണ്ഠമായി അംഗീകരിച്ചു. ആദ്യം രാജി നിരാകരിച്ചിരുന്നെങ്കിലും പിന്നീട് ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ്.

'ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷൻ അംഗത്വവുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ഉണ്ടായത്. യോഗത്തിലേക്ക് സജി നന്ത്യാട്ട് എത്തിയത് രാജി കത്തും കൊണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ ആ രാജി നിരാകരിച്ചു. പിന്നീട് ഇപ്പോൾ സ്വീകരിക്കുകയാണ്. ആ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത്

നീതികരിക്കാൻ കഴിയാത്ത് കാര്യങ്ങളാണ്,' ബി ആർ ജേക്കബ് പറഞ്ഞു. ചേംബറുമായി ബന്ധപ്പെട്ട് സജിക്ക് ഒരു പ്രശ്‌നവും ഇല്ലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സജി നന്ത്യാട്ട് അംഗത്വരേഖകളിൽ കൃത്രിമം നടത്തിയെന്നാണ് ഫിലിം ചേംബറിന്റെ ആരോപണം. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ നൽകിയ വ്യാജ പരാതിയാണ് ഇതെന്നാണ് സജിയുടെ ആരോപണം. തനിക്കെതിരെ ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സാന്ദ്ര തോമസിനെ താൻ പിന്തുണച്ചതും എതിർപ്പിന് കാരണമായെന്നും സജി നന്ത്യാട്ട് പറയുന്നു. ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചതിന് പിന്നാലെയായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പ്രതികരണം.

Content Highlights: Film Chamber accepts Saji Nanthyattu's resignation

dot image
To advertise here,contact us
dot image