
ആൻ ആപ്പിൾ എ ഡേ കീപ്‌സ് ദ ഡോക്ടർ എവേയെന്ന് നമ്മളിൽ ഭൂരിഭാഗവും കേട്ടിട്ടുണ്ട്. എന്നാൽ ദിവസവും രണ്ട് ആപ്പിളുകൾ വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയുകയാണ് ഗാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ ജോസഫ് സൽഹാബ്. ആപ്പിളുകളിൽ നിറയെ ഫൈബറാണ്. അതിനാൽ തന്നെ വിഷപ്പ് കുറേ നേരത്തെക്ക് ഉണ്ടാവുകയില്ല. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ആപ്പിള്‍ മികച്ച ഒരു ഭക്ഷണസാധമാണെന്നാണ് തന്റെ ഇസ്റ്റഗ്രാം പോസ്റ്റിൽ അദ്ദേഹം പറയുന്നത്.
ആപ്പിളിലെ ഫൈബർ ദഹനപ്രക്രിയ മന്ദഗതിയിലാക്കുന്നതോടെ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുകയില്ല. മാത്രമല്ല രണ്ട് ആപ്പിൾ വീതം രാവിലെ കഴിച്ചാൽ ശരീരത്തിലെ കൊളസ്‌ട്രോളും കുറയ്ക്കാം. ഫൈബറിനൊപ്പം ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹമുണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും ആപ്പിളെന്ന് ഡോക്ടർ അവകാശപ്പെടുന്നു.
ദിവസേന ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍
എന്ത് കൊണ്ട് രണ്ട് ആപ്പിളുകൾ കഴിക്കണമെന്നതിന് ഇനിയുമുണ്ട് കാരണങ്ങൾ, ഫാറ്റിലിവർ സാധ്യതയില്ലാതാക്കും. മലബന്ധ സംബന്ധമായ പ്രശ്‌നം പരിഹരിക്കും. വയറിനുള്ളിലെ ശരീരത്തിന് ഉപയോഗമുള്ള ബാക്ടീരിയയുടെ അളവ് കൂടും. സന്ധികൾക്കുണ്ടാകുന്ന വീക്കത്തിനും പരിഹാരമാണ് ആപ്പിളുകൾ കഴിക്കുന്നതെന്ന് ഡോക്ടർ വിശദീകരിക്കുന്നു. കഴിക്കുന്നവരുടെ ആരോഗ്യമനുസരിച്ച് ഇക്കാര്യങ്ങളിൽ മാറ്റം വന്നേക്കാം. എന്നിരുന്നാലും സമീകൃത ആഹാരത്തിൽ ആപ്പിളുകളും ഉൾപ്പെടുത്തുന്നത് നല്ലതാണ്. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അലർജിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ ഒരു ഡോക്ടറെയാ ന്യൂട്രീഷ്യണിസ്റ്റിനെയോ സമീപിക്കാമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)
Content Highlights: A doctors says that eating two apples a day is good for Health