
നിങ്ങളിങ്ങനെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലൂടെ നടക്കുകയാണ്, രാവിലെ ബ്രേക്ക്ഫാസ്റ്റിനുള്ള മുട്ട വാങ്ങണം. പക്ഷെ ആകെ കണ്‍ഫ്യൂഷന്‍ വെള്ള മുട്ട വേണോ അതോ നമ്മുടെ നാടന്‍ മുട്ട വാങ്ങണോ. നമ്മുടെ ഒരു പൊതുബോധം അനുസരിച്ച് നാടനാണല്ലോ ബെസ്റ്റ്, വിലയിലും വ്യത്യാസമുള്ളത് കൊണ്ട് ഗുണമേന്മ ഉറപ്പ്. എന്നാല്‍ ഈ മുട്ടകള്‍ തമ്മില്‍ സത്യത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? നമുക്കൊന്ന് പരിശോധിക്കാം.
ബ്രൗണ്‍ നിറത്തിലുള്ള മുട്ടയെയാണ് നമ്മുടെ നാട്ടില്‍ പൊതുവെ നാടന്‍ മുട്ട എന്ന് പറയുന്നത്. ബ്രോയിലര്‍ കോഴികളുടെ മുട്ട വെള്ളയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മുട്ടകള്‍ തമ്മിലുള്ള ആകെ വ്യത്യാസം വെള്ള മുട്ടയുടെയും നാടന്‍ മുട്ടയുടെയും കോഴികള്‍ രണ്ട് ഇനമാണ് എന്നത് മാത്രമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ന്യൂട്രീഷ്യന്‍സില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുട്ടത്തോടിന്റെ നിറം ഒരിക്കലും അതിന്റെ നിറത്തെ അടിസ്ഥാനപ്പെടുത്തിയല്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ന്യൂട്രീഷ്യന്‍ കോഴിയുടെ ജീവിതസാഹചര്യങ്ങളെയും, തൂവലിന്റെ നിറത്തെയും ആശ്രയിച്ചിരിക്കും.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പ്രകാരം വെള്ള മുട്ടയിലും നാടന്‍ മുട്ടയിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ അളവില്‍ വ്യത്യാസമില്ല. സാധാരണയായി രണ്ട് തരം മുട്ടകളിലും ആറ് ഗ്രാം പ്രോട്ടീന്‍ വരെയാണ് അടങ്ങിയിട്ടുണ്ടാവുക. കൊളസ്‌ട്രോളിന്റെയും, ഫാറ്റിന്റെയും, വിറ്റാമിന്റെയും തുടങ്ങി അടങ്ങിയിട്ടുള്ള ധാതുക്കളുടെ എല്ലാം അളവ് തുല്യമാണ്.
അപ്പോള്‍ പിന്നെ എന്തിനാണ് നാടന്‍ മുട്ടയ്ക്ക് കൂടുതല്‍ വില വാങ്ങുന്നത് എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടാവും. നാടന്‍ മുട്ടയ്ക്ക് താരതമ്യേന വലിപ്പം കൂടുതലാണ് എന്നതും, നാടന്‍ കോഴികള്‍ക്ക് മറ്റേതിനെക്കാള്‍ ഭക്ഷണം ആവശ്യമാണ് എന്നതുമാണ് ഈ വില വ്യത്യാസത്തിന്റെ പ്രധാന കാരണം. പിന്നെ നാടന്‍ കോഴികളെ കൂടുതലായും വീട്ടില്‍ വളര്‍ത്തുന്നതിനാല്‍ ഓര്‍ഗാനിക് മുട്ടയായിരിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്.
മുട്ടത്തോടിന്റെ നിറം വെളുത്തതോ, തവിട്ടോ എന്തുമാകട്ടെ അത് അതിനകത്തെ പോഷകത്തെ ബാധിക്കുന്ന ഘടകമല്ല. എന്നാല്‍ ഏത് കോഴിയിട്ട മുട്ടയാണ് എന്നത് പ്രധാനമാണ്. കൂടുതല്‍ ന്യൂട്രീഷ്യസ് തീറ്റ കഴിച്ച് വളര്‍ന്ന കോഴികളുടെ മുട്ടയാണെങ്കില്‍ അതില്‍ കൂടുതല്‍ ആരോഗ്യകരമായ ഘടകങ്ങള്‍ അടങ്ങിയിരിക്കും. കോഴികള്‍ എവിടെ വളര്‍ന്നു, എന്ത് കഴിച്ചു, ഹോര്‍മോണ്‍ കുത്തിവച്ച കോഴിയാണോ തുടങ്ങിയ കാര്യങ്ങള്‍ മുട്ടയിലും പ്രതിഫലിക്കും. പക്ഷെ മുട്ടത്തോടിന്റെ നിറത്തിന് വലിയ പ്രാധാന്യമില്ല എന്ന് മനസിലാക്കുക.
അടുത്ത തവണ നിങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുമ്പോള്‍ വെളുത്ത മുട്ടയോ, തവിട്ട് മുട്ടയോ എന്ന് നോക്കേണ്ട കാര്യമില്ല. ബഡ്ജറ്റിന് യോജിച്ച മുട്ട എടുത്തോളൂ, പ്രോട്ടീനില്‍ കുറവൊന്നുമുണ്ടാകില്ല.
Content Highlight: White vs Brown Eggs, Does Shell Colour Impact Your Health?