എസ്എന്‍ഡിപി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; എസ് ശശിധരന്‍ ഐപിഎസിന് അന്വേഷണ ചുമല

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസാണിത്.

dot image

കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണ ചുമതല വീണ്ടും എസ് ശശിധരന്‍ ഐപിഎസിന്. അന്വേഷണ സംഘത്തിന്റെ തലവനായി എസ് ശശിധരന്‍ തുടരേണ്ടത് അനിവാര്യമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.

വിജിലന്‍സ് സംഘം മൂന്ന് മാസത്തിനകം എല്ലാ കേസുകളിലെയും അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശിച്ചു. എസ് ശശിധരനെ നേരത്തെ കേരള പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെ എസ്എന്‍ഡിപി സംരക്ഷണ സമിതി നേതാവ് എംഎസ് അനില്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസാണിത്. വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. ഇക്കാര്യം ചോദ്യം ചെയ്താണ് അനില്‍ ഹൈക്കോടതിയെ സമീപിച്ചത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍ എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍(കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

Content Highlights: SNDP Yogam microfinance fraud case; S Sasidharan IPS assigned to investigate

dot image
To advertise here,contact us
dot image