പുഴുങ്ങി മുട്ടയാണോ അതോ ഓംലെറ്റാണോ ദ ബെസ്റ്റ്!

മുട്ട, പോഷക സമ്പുഷ്ടമാണെന്ന് പറയേണ്ടതില്ലല്ലോ.. നിറയെ പ്രോട്ടീനുമുണ്ട് വൈറ്റമിന്‍സുമുണ്ട്

dot image

മുട്ട, പോഷക സമ്പുഷ്ടമാണെന്ന് പറയേണ്ടതില്ലല്ലോ.. നിറയെ പ്രോട്ടീനുമുണ്ട് വൈറ്റമിന്‍സുമുണ്ട്. ഇനി ഒരു ഹെല്‍ത്തി ഡയറ്റില്‍ മുട്ട ഉള്‍പ്പെടുത്തണ്ടേയെന്ന ചിന്ത വരുമ്പോള്‍, മുട്ട പ്രേമികള്‍ രണ്ട് തട്ടിലാകും. ചിലര്‍ക്ക് പുഴുങ്ങിയ മുട്ടയാണെങ്കില്‍ ചിലര്‍ക്ക് ഓംലേറ്റിനോടാണ് പ്രിയം. രണ്ടും രുചികളില്‍ മുന്നിട്ടു നില്‍ക്കുമെങ്കിലും പോഷക ഗുണം, കലോറി എന്നിവയിലൊക്കെ മാറ്റമുണ്ട്. അപ്പോഴാണ് ഒരു ചോദ്യം ഉയരുന്നത്, ഏതാണ് ഏറ്റവും ബെസ്റ്റ്?

മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരില്‍ മിക്കവര്‍ക്കും പുഴുങ്ങിയ മുട്ടയേറെ ഇഷ്ടമാണ്. കൂടുതല്‍ ചേരുവകളൊന്നും ചേര്‍ക്കുകയും വേണ്ട, വെള്ളത്തിലിട്ട് തിളപ്പിച്ച് പുഴുങ്ങിയെടുത്താല്‍ മാത്രം മതി താനും. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പറയുന്നത്, നന്നായി പുഴുങ്ങിയ മുട്ടയില്‍ ഏകദേശം ആറു ഗ്രാമോളം ഗുണനിലവാരമുള്ള പ്രോട്ടീനുകളുണ്ട്. ഇത് മസിലുകള്‍ക്ക് ഏറ്റവും ഉത്തമമാണ്. മാത്രമല്ല ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി12, എ, ഡി എന്നിവയും ഇരുമ്പ്, കാല്‍ഷ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവയാലും സമ്പുഷ്ടമാണ് പുഴുങ്ങിയ മുട്ട. തീര്‍ന്നില്ല പുഴുങ്ങിയ മുട്ടയില്‍ ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പ്രായമാവുന്നവരിലെ കണ്ണുകളിലെ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമാണ്.

ഇനി ഓംലെറ്റിന്റെ കാര്യമെടുത്താല്‍, ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഇത് ഹൃദയത്തിന് മികച്ചതാണ്. ഇവയില്‍ മോണോസാച്ചുറേറ്റഡും പോളിസാച്ചുറേറ്റഡുമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്, ഇവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. പക്ഷേ എത്രത്തോളം എണ്ണയും ചീസും ഇതിലേക്ക് ചേര്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഓംലെറ്റില്‍ ചേര്‍ക്കുന്ന ചീസും, ഓയിലും, സോസുമൊക്ക കലോറി കൂട്ടുന്നവയാണ്. കാലറി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുഴുങ്ങിയ മുട്ടയാണ് നല്ലത്.

പുഴുങ്ങിയമുട്ടയോ, ഓംലെറ്റോ ഏതിലായാലും അതിലുള്ള മഞ്ഞക്കരുവിലെ കൊളസ്‌ട്രോള്‍ അവിടെ തന്നെ ഉണ്ടാകും. പുഴുങ്ങിയ മുട്ടയില്‍ 186 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉള്ളപ്പോള്‍, മഞ്ഞക്കരുവിന്റെ അളവ് കുറവ്, മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓംലെറ്റില്‍ കൊളസ്‌ട്രോള്‍ കുറവായിരിക്കും. കാലറി ലഭിക്കുകയും ചെയ്യും ചീത്ത കൊളസ്‌ട്രോളുമില്ല, ഈ തരത്തില്‍ നോക്കിയാല്‍ പോഷക ഗുണം നിറഞ്ഞ പുഴുങ്ങിയ മുട്ട തന്നെ തെരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മറ്റ് ചേരുവകളൊന്നും വേണ്ടെന്ന മെച്ചവും ഉണ്ട്. എന്നാല്‍ മറ്റ് ചേരുവകളോടു കൂടി ഉണ്ടാക്കുന്ന ഓംലെറ്റിനും പോഷക മൂല്യത്തില്‍ കുറവൊന്നുമില്ല, രണ്ടു തരത്തിലായാലും മുട്ട ശരീരത്തിന് നല്ലതാണ്. ഇനി ഒരാളുടെ ഇഷ്ടവും ഡയറ്റും അനുസരിച്ചാവും ഏതാണ് നല്ലത് അല്ലെങ്കില്‍ മികച്ചത് എന്ന് തീരുമാനിക്കാന്‍ കഴിയുക.

Content Highlights : Which is better Boiled egg or Omelet?

dot image
To advertise here,contact us
dot image