'എപ്പോഴും അസുഖങ്ങൾ, വയ്യ മടുത്തു', ഈ അവസ്ഥയിലാണോ നിങ്ങൾ?'; രോഗപ്രതിരോധശേഷി വർധിപ്പിക്കാം ഈ വഴികളിലൂടെ

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കാവുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

dot image

ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണം. രോഗപ്രതിരോധം മുതല്‍ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കാന്‍ ഭക്ഷണത്തിലൂടെ സാധിക്കും. രോഗപ്രതിരോധശേഷി കുറയുന്നത് എത്ര അപകടകരമായ അവസ്ഥയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ചില ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്നു.

പ്രതിരോധശേഷി നിങ്ങളുടെ ശരീരത്തില്‍ കാവല്‍ക്കാരനെ പോലെ പ്രവര്‍ത്തിക്കുന്നു. ശരീരത്തില്‍ പ്രവേശിച്ച് നിങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ വരുന്ന രോഗാണുക്കളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുക എന്നതാണ് രോഗപ്രതിരോധ സംവിധാനത്തിന്റെ കടമ.

ആരോഗ്യകരമായ ഭക്ഷണശീലം പ്രതിരോധശേഷി വര്‍ധിപ്പിക്കും. അതിനായി കഴിക്കാവുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

പപ്പായ: വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. പപ്പെയ്ന്‍, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ കുടലിന്റെ ആരോഗ്യസംരക്ഷണത്തിനും നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

നെല്ലിക്ക: രോഗപ്രതിരോധശേഷി വര്‍ധിക്കാന്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാധനമാണ് നെല്ലിക്ക. അണുബാധയെ നിയന്ത്രിക്കാനും, ചെറിയ മുഴകളും വീക്കങ്ങളും സുഖപ്പെടുത്താനും നെല്ലിക്ക കഴിക്കുന്നത് സഹായിക്കും. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ നെല്ലിക്ക ശരീരത്തിന് ഗുണം ചെയ്യും.

മാതളനാരങ്ങ: വിറ്റാമിന്‍ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് മാതളനാരങ്ങ. ഇത് ശരീരത്തിലെ ബാക്ടീരിയയുടെ അളവ് തടസപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഴമാണ് മാതളനാരങ്ങ.

മഞ്ഞള്‍: മഞ്ഞളിലെ സജീവ സംയുക്തമാണ് കുര്‍ക്കുമിന്‍. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. രോഗാണുക്കളെ ഇല്ലാതാക്കാന്‍ മഞ്ഞളിന് പ്രത്യേക കഴിവുണ്ട്. കൂടാതെ മഞ്ഞളില്‍ ആന്റിഓക്‌സിഡന്റുകളും, ആന്റി-ഇന്‍ഫ്‌ളമേറ്ററി സംവിധാനങ്ങളും അടങ്ങിയിട്ടുണ്ട്.

ഇഞ്ചി: ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന പദാര്‍ത്ഥത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പദാര്‍ത്ഥങ്ങളും അങ്ങിയിട്ടുണ്ട്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ അണുബാധ ചെറുക്കാനും, ശരീരാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

കറുവപ്പട്ട: കറുവപ്പട്ട രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. കറുവപ്പട്ടയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ സഹായിക്കുന്നത്.

എന്ത് കഴിക്കുന്നു എന്നത് പോലെ പ്രധാനമാണ് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത്. കൃത്യമായ ഉറക്കം, വ്യായാമം, നല്ല ഭക്ഷണം, സമാധാനമുള്ള മാനസിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം കൃത്യമായി പാലിച്ചാല്‍ ശരീരം മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുപോകാന്‍ കഴിയും. അസുഖങ്ങള്‍ വന്ന ശേഷം മരുന്നുകള്‍ ഉപയോഗിക്കുന്നതിന് പകരം അസുഖങ്ങള്‍ വരാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Content Highlight; Boost Your Immunity with These Powerful Indian Spices and Fruits

dot image
To advertise here,contact us
dot image