വീണ്ടും വിനീഷ്യസ് മാജിക്! രണ്ടാം പാദത്തിലും ബെൻഫിക്കയെ തകര്‍ത്തു, റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍

ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് റയല്‍ വിജയിച്ചിരുന്നു

വീണ്ടും വിനീഷ്യസ് മാജിക്! രണ്ടാം പാദത്തിലും ബെൻഫിക്കയെ തകര്‍ത്തു, റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍
dot image

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടി റയല്‍ മാഡ്രിഡ്. പ്ലേ ഓഫില്‍ ഇരുപാദങ്ങളിലുമായി ബെന്‍ഫിക്കയെ തോല്‍പ്പിച്ചാണ് റയലിന്റെ മുന്നേറ്റം. ബെര്‍ണബ്യൂവില്‍ നടന്ന രണ്ടാം പാദ പ്ലേ ഓഫ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബെന്‍ഫിക്കയെ റയല്‍ വീഴ്ത്തിയത്. റയലിന് വേണ്ടി വിനീഷ്യസ് ജൂനിയറും ചൗമേനിയും ഗോള്‍ കണ്ടെത്തിയപ്പോള്‍ റാഫ സില്‍വ ബെന്‍ഫിക്കയുടെ ആശ്വാസഗോള്‍ നേടി.

ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് റയല്‍ വിജയിച്ചിരുന്നു. വിനീഷ്യസ് ജൂനിയറായിരുന്നു അന്നും റയലിന് വേണ്ടി വലകുലുക്കിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-1 എന്ന അഗ്രിഗേഷനില്‍ റയല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

Content Highlights: Vinicius Jr strikes as Real Madrid eliminate Benfica to reach Champions League last 16

dot image
To advertise here,contact us
dot image