സ്ട്രെച്ച് മാർക്കുകൾ അലട്ടുന്നുണ്ടോ? ​ഗ്ലിസറിൻ ​ഗുണം ചെയ്യുമെന്ന് തെന്നിന്ത്യൻ താരം

ഗർഭാവസ്ഥയിലൂടെ കടന്ന് പോകുന്ന ഭുരിഭാ​ഗം സ്ത്രീകളിലും ഇത്തരത്തിൽ സ്ട്രെച്ച് മാർക്കുകൾ കണ്ടുവരാറുണ്ട്

സ്ട്രെച്ച് മാർക്കുകൾ അലട്ടുന്നുണ്ടോ? ​ഗ്ലിസറിൻ ​ഗുണം ചെയ്യുമെന്ന് തെന്നിന്ത്യൻ താരം
dot image

പ്രസവാനന്തരം ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. ​ഗർഭാവസ്ഥയിലൂടെ കടന്ന് പോകുന്ന ഭൂരിഭാ​ഗം സ്ത്രീകളിലും ഇത്തരത്തിൽ സ്ട്രെച്ച് മാർക്കുകൾ കണ്ടുവരാറുണ്ട്. മാസങ്ങൾക്ക് മുൻ‌പാണ് തെന്നിന്ത്യൻ താരമായ അക്ഷര ​ഗൗഡ ബിക്കി തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ​​ഗർഭധാരണ സമയത്ത് താൻ പിന്തുടർന്ന ഡയറ്റ്, ഫിറ്റ്നസ് എന്നിവയെക്കുറിച്ചും പ്രസവശേഷമുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാനുള്ള പൊടിക്കൈകളെ കുറിച്ചും ഹിന്ദുസ്ഥാൻ ടൈംസ് ലൈഫ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു.

​'ഗർഭിണിയായിരുന്ന സമയത്ത് തന്റെ ചർമം ഏറെ മൃദുലവും സുന്ദരവുമായിരുന്നു എന്നാണ് താരം പറയുന്നത്. ​ഗർഭിണിയായിരുന്ന സമയത്ത് ചർമം വളരെ സുന്ദ​രമായിരുന്നു. മുഖക്കുരു ഒന്നും ഉണ്ടായിരുന്നില്ല. സ്ട്രെച്ച് മാർക്കുകൾ മാറാൻ നിരവധി ക്രീമുകൾ ഉപയോ​ഗിച്ചിരുന്നു. അതിന് ഒരുപാട് പണം ആവശ്യമായി വരും. ക്രീമുകൾക്ക് പകരം സുഹൃത്ത് പറഞ്ഞുതന്ന മറ്റൊരു പൊടിക്കൈയുണ്ട്', അക്ഷര പറയുന്നു.

റോസ് വാട്ടറും​ ​ഗ്ലിസറിനും ചേർത്ത് വയറിൽ പുരട്ടുന്നത് ​ഗുണം ചെയ്യുമെന്നാണ് താരം പറയുന്നത്. ആദ്യമുണ്ടായിരുന്ന തൂക്കത്തിലെത്തുന്ന മൂന്ന് മാസം വരെ ഈ പ്രക്രിയ തുടരണമെന്നും താരം പറയുന്നു. അതേസമയം ​ഗ്ലിസറിൻ സ്പോഞ്ച് പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ബോഡിക്രാഫ്റ്റ് ക്ലിനിക്സിന്റെ സ്ഥാപകയും മെഡിക്കൽ ഡയറക്ടറുമായ ഡോ. മിക്കി സിം​ഗ് പറയുന്നുണ്ട്. ശരീരത്തിൽ ബാഷ്പീകരണത്തെ നിയന്ത്രിക്കാനും ​ഗ്ലിസറിൻ സഹായിക്കും. ഇത് ചർമത്തെ ഹൈഡ്രേറ്റഡ് ആക്കി നിലനിർത്താനും സഹായിക്കും. എന്നാല്‍ സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ ​ഗ്ലിസറിന് സാധിക്കില്ലെന്നും ഡോ. മിക്കി സിം​ഗ് പറഞ്ഞു.

സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ ലേസർ ഉൾപ്പെടെയുള്ള ചികിത്സാ രീതികളുണ്ട്. ചർമത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയാണ് ലേസർ ചികിത്സയുടെ ലക്ഷ്യം. മൈക്രോ നീഡിലിങ്​, കെമിക്കൽ പീൽസ്, റേഡിയോ ഫ്രീക്വൻസി തെറാപ്പി എന്നിവയാണ് മറ്റ് ചികിത്സകൾ.

Content Highlight: How to get rid of stretch marks after pregnancy

dot image
To advertise here,contact us
dot image