

പുഴുങ്ങിയ മുട്ട മുറിച്ചുനോക്കുമ്പോള്‍ മഞ്ഞക്കരുവിന് ചുറ്റും പച്ച കലര്‍ന്ന ചാരനിറത്തിലുള്ള ഒരു വളയം കണ്ടിട്ടുണ്ടോ?. കാഴ്ചയില്‍ അല്‍പ്പം പ്രശ്‌നമാണെന്ന് തോന്നുന്നതുകൊണ്ട് പലരും മുട്ട കേടായതാണെന്ന് കരുതാറുണ്ട്. എന്നാല്‍ ഇങ്ങനെ നിറം മാറിയതുകൊണ്ട് മാത്രം മുട്ട കേടായെന്ന് കരുതേണ്ടതുണ്ടോ?.എന്തുകൊണ്ടാണ് മഞ്ഞക്കരുവിന് ചുറ്റും ഇത്തരത്തില്‍ നിറംമാറ്റം ഉണ്ടാകുന്നത്?.
മഞ്ഞക്കരുവിന് ചുറ്റും ചാരനിറം വരുന്നതിന് കാരണം?
മുട്ട കൂടുതല്‍ സമയമോ അല്ലെങ്കില്‍ ഉയര്‍ന്ന ചൂടിലോ പുഴുങ്ങുമ്പോള്‍ മുട്ടയുടെ വെള്ളയിലെ സള്‍ഫറും മഞ്ഞക്കരുവിലെ ഇരുമ്പും തമ്മില്‍ രാസപ്രവര്‍ത്തനം നടക്കും. ഇതിന്റെ ഫലമായി അയണ്‍ സള്‍ഫൈഡ് രൂപപ്പെടുകയും മഞ്ഞക്കരുവിന് ചുറ്റും പച്ചയോ ചാരനിറമോ ഉള്ള വളയം പ്രത്യക്ഷപ്പെടുകയും ചെയ്യും.

മുട്ട അധികനേരം പുഴുങ്ങിയാല്‍ മഞ്ഞക്കരു കൂടുതല്‍ വരണ്ടതും കട്ടിയുള്ളതുമാകാം. അതുകൊണ്ട് മുട്ടയുടെ രുചിയും ടെക്‌സ്ചറും കുറച്ച് വ്യത്യസ്തമായി തോന്നാം.അതിനാല്‍ മുട്ട പുഴുങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ സാധാരണ തണുത്ത വെള്ളത്തിലോ ഐസ് വെള്ളത്തിലോ ഇടുന്നത് നല്ലതാണ്. മുട്ട ആവശ്യത്തിലധികം സമയം തിളപ്പിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
മുട്ടയില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനും വിറ്റാമിന്‍ ബി12, കോളിന്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മഞ്ഞക്കരുവിന് ചുറ്റും കാണുന്ന ചാര-പച്ച നിറത്തിലുള്ള വളയം മാത്രം കാരണം മുട്ട ഒഴിവാക്കേണ്ടതില്ല. മുട്ട പുഴുങ്ങിയ ശേഷം കാണുന്ന ഈ നിറംമാറ്റം സാധാരണയായി അപകടകരമല്ല. മുട്ട പുഴുങ്ങുന്നതിന് മുമ്പ് ഫ്രഷ് ആയിരുന്നെന്നും ശരിയായി പാചകം ചെയ്‌തെന്നും പിന്നീട് ശരിയായ രീതിയില്‍ സൂക്ഷിച്ചെന്നും ഉറപ്പാണെങ്കില്‍ ചാരനിറത്തിലുള്ള വളയം കണ്ടതുകൊണ്ട് മാത്രം മുട്ട ഒഴിവാക്കേണ്ടതില്ല.

ചാരനിറത്തിലുള്ള വളയം മാത്രം കണ്ടതുകൊണ്ട് മുട്ട കളയേണ്ടതില്ല. എന്നാല്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മുട്ട കഴിക്കാതിരിക്കുന്നതാണ് സുരക്ഷിതം
ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ മുട്ടയുടെ നിറത്തേക്കാള്‍ പ്രധാനമാണ് അത് എങ്ങനെ സൂക്ഷിച്ചു എന്നത്.
ഫ്രഷ് ആയ മുട്ട ശരിയായി പുഴുങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മഞ്ഞക്കരുവിന് ചുറ്റുമുള്ള ചാരവളയം സാധാരണയായി അപകടകരമല്ല. അധികം പുഴുങ്ങിയതിന്റെ അടയാളം മാത്രമായിരിക്കാം അത്. എന്നാല്‍ ദുര്‍ഗന്ധമോ അസാധാരണമായ ഘടനയോ മുട്ട കേടായെന്ന സംശയമോ ഉണ്ടെങ്കില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
(KIMS Hospitals, താനെയിലെ ചീഫ് ഡയറ്റീഷ്യന്‍ ഡോ. അമ്രീന്‍ ഷെയ്ഖ് ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്)
Content Highlights :Have you ever noticed a grey or green ring around the yolk when slicing a boiled egg? Why does a boiled egg develop this greyish discoloration? What kind of eggs are unfit for consumption?